ഡിഎംഎ തെ​ര​ഞ്ഞെ​ടു​പ്പ്: ടീം ​ര​ഘു​നാ​ഥ് വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ
Thursday, November 28, 2024 12:11 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ കേ​ന്ദ്ര​ക​മ്മി​റ്റി തെ​രെ​ഞ്ഞെ​ടു​പ്പി​ൽ ടീം ​ര​ഘു​നാ​ഥ് വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തി. പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്നീ സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ന​ൽ​കി​യ മ​റ്റു നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ൾ പി​ൻ​വ​ലി​ച്ച​തോ​ടെ​യാ​ണ് കെ. ​ര​ഘു​നാ​ഥി​ന്‍റെ പാ​ന​ലി​ൽ ഉ​ള്ള​വ​ർ എ​തി​രി​ല്ലാ​തെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത്.

​ര​ഘു​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീം ​തു​ട​ർ​ച്ച​യാ​യി ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. ആ​ർകെ ​പു​ര​ത്തെ ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ 2022-24 കാ​ല​ഘ​ട്ട​ത്തി​ലെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.



ചീ​ഫ് ട്രെ​ഷ​റ​ർ മാ​ത്യു ജോ​സ് വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ൾ അ​വ​ത​രി​പ്പി​ച്ചു. മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​ച​ന്ദ്ര​ൻ പ്ര​സം​ഗി​ച്ചു. അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​മു​ര​ളീ​ധ​ര​ൻ കൃ​ത​ജ്ഞ​ത പ​റ​ഞ്ഞു. അ​ഡ്വ. സൗ​ര​ഭ് ഭാ​ർ​ഗ​വ​നാ​യി​രു​ന്നു വ​ര​ണാ​ധി​കാ​രി.


പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: കെ. ​ര​ഘു​നാ​ഥ് (പ്ര​സി​ഡ​ന്‍റ്), കെ.വി. മ​ണി​ക​ണ്ഠ​ൻ, കെ.ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ (വൈ​സ് പ്ര​സി​ഡ​ന്‍റുമാ​ർ), ടോ​ണി ക​ണ്ണ​മ്പു​ഴ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), പി.എ​ൻ. ഷാ​ജി (അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി), മാ​ത്യു ജോ​സ് (ചീ​ഫ് ട്രെ​ഷ​റ​ർ), മ​നോ​ജ് പൈ​വ​ള്ളി​ൽ (അ​ഡീ​ഷ​ണ​ൽ ട്രെ​ഷ​റ​ർ), കെ.വി. ബാ​ബു (ചീ​ഫ് ഇ​ന്‍റേ​​ണ​ൽ ഓ​ഡി​റ്റ​ർ).



കൂ​ടാ​തെ നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യി ആ​ർ.എം.എ​സ്. നാ​യ​ർ, ആ​ർ.ജി. ​കു​റു​പ്പ്, ഡി. ​ജ​യ​കു​മാ​ർ, പ്ര​ദീ​പ് ദാ​മോ​ദ​ര​ൻ, കെ. ​തോ​മ​സ്, എ.എം. സി​ജി, പി. ​ഗി​രീ​ഷ്, പി.വി. ര​മേ​ശ​ൻ, കെ. ​സ​ജേ​ഷ് എ​ന്നി​വ​രും വ​നി​താ വി​ഭാ​ഗം സം​വ​ര​ണ സീ​റ്റി​ലേ​ക്ക് സു​ജാ രാ​ജേ​ന്ദ്ര​ൻ, ന​ളി​നി മോ​ഹ​ൻ, ര​മ സു​നി​ൽ, ആ​ശ ജ​യ​കു​മാ​ർ എ​ന്നി​വ​രും യു​വ​ജ​ന വി​ഭാ​ഗ​ത്തി​ലേ​ക്ക് ടി.വി. സ​ജി​ൻ, വീ​ണാ എ​സ്. നാ​യ​ർ എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.