സം​ഗീ​ത പ്ര​തി​ഭ സം​ഗ​മം: സെന്‍റ്​ മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ ഹൗ​സ് ഖാ​സ് വി​ജ​യി​യാ​യി
Thursday, November 28, 2024 7:44 AM IST
ഷിബി പോൾ
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ വാ​ന​മ്പാ​ടി​യും ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ മെ​ത്രാ​പ്പോ​ലീ​ത്ത​യു​മാ​യി​രു​ന്ന ജോ​ബ് മാ​ർ പീ​ല​ക്സി​നോ​സി​ന്‍റെ സ്മ​ര​ണാ​ർ​ഥം ന​ട​ത്തി​വ​രാ​റു​ള്ള മെ​മ്മോ​റി​യ​ൽ സം​ഗീ​ത പ്ര​തി​ഭ സം​ഗ​മം മ​ത്സ​ര​ത്തി​ന്‍റെ വി​ജ​യി​യാ​യി എ​വ​റോ​ളിം​ഗ് ട്രോ​ഫി​യും 10,001 കാ​ഷ് പ്രൈ​സും മെ​മെ​ന്‍റോ​യും നേ​ടി ഒ​ന്നാം സ്ഥാ​നം സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ ഹൗ​സ് ഖാ​സ് ക​ര​സ്ഥ​മാ​ക്കി.

സം​ഗീ​ത പ്ര​തി​ഭ സം​ഗ​മം മ​ത്സ​ര​ത്തി​ൽ 7,001 രൂ​പ​യും കാ​ഷ് പ്രൈ​സും മെ​മെ​ന്‍റോ​യും നേ​ടി ര​ണ്ടാം സ്ഥാ​നം മാ​ർ ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക, ജ​ന​ക്പു​രി ക​ര​സ്ഥ​മാ​ക്കി. സം​ഗീ​ത പ്ര​തി​ഭ സം​ഗ​മം മ​ത്സ​ര​ത്തി​ൽ 5001 കാ​ഷ് പ്രൈ​സും മെ​മെ​ന്‍റോ​യും നേ​ടി മൂ​ന്നാം സ്ഥാ​നം സെ​ന്‍റ് ജോ​ൺ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക, മ​യൂ​ർ വി​ഹാ​ർ ഫെ​യ്സ് വ​ൺ ക​ര​സ്ഥ​മാ​ക്കി.


ഡോ. ​ജോ​ൺ​സ് കോ​നാ​ട്ട് കോ​റെ​പ്പി​സ്കോ​പ്പ, ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ജോ​യ്സ​ൺ തോ​മ​സ്, റ​വ. ഫാ. ​ബി​നി​ഷ് ബാ​ബു എ​ന്നി​വ​ർ ചേ​ർ​ന്ന് വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ൾ ന​ൽ​കി. ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ലെ പ​തി​നൊ​ന്നു ഇ​ട​വ​ക​ക​ളി​ലെ ഗാ​യ​ക സം​ഘ​ങ്ങ​ൾ ഈ ​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. ജോ​ബി​ൻ ടി. ​മാ​ത്യു ന​ന്ദി വോ​ട്ട് പ​റ​ഞ്ഞു.