ഫോർട്ട് ബെൻഡ് കൗണ്ടിയിൽ പൂൾ പാർട്ടിക്കിടെ കുട്ടി കുളത്തിൽ വീണു മരിച്ചു
പി.പി. ചെറിയാൻ
Thursday, August 7, 2025 2:32 AM IST
റിച്ച്മണ്ട്, ടെക്സസ്: ഫോർട്ട് ബെൻഡ് കൗണ്ടിയിലെ റിച്ചമണ്ടിൽ ഒരു പൂൾ പാർട്ടിക്കിടെ കുളത്തിൽ വീണ് കുട്ടി മരിച്ചു. ശനിയാഴ്ചയാണ് സംഭവം നടന്നതെന്ന് ഫോർട്ട് ബെൻഡ് കൗണ്ടി ഷെരീഫ് ഓഫിസ് അറിയിച്ചു.
ഫൂളിഷ് പ്ലെഷർ കോർട്ടിലെ ഒരു വീട്ടിൽ നടന്ന പൂൾ പാർട്ടിക്കിടെയാണ് കുട്ടി കുളത്തിൽ മുങ്ങിയത്. ഉടൻതന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുട്ടിയുടെ പ്രായമോ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളോ നിലവിൽ ലഭ്യമല്ല.