ഐഒസി പെന്‍സില്‍വാനിയ ചാപ്റ്ററിന്റെ ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷം 16ന്
സുമോദ് തോമസ് നെല്ലിക്കാല
Friday, August 1, 2025 5:35 PM IST
ഫിലാഡല്‍ഫിയ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ പെന്‍സില്‍വാനിയ ഘടകം നടത്തുന്ന 78-ാമത് ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ കോണ്‍ഗ്രസ് നേതാവും കാസര്‍കോട് എംപിയുമായ രാജ്മോഹന്‍ ഉണ്ണിത്താന് മുഖ്യാതിഥിയാകും.
16ന് വൈകുന്നേരം നാലിന് (ഇഎസ്ടി) ഫിലാഡല്‍ഫിയയിലെ ക്രിസ്റ്റോസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചാണ് (9999 Gantry Rd, Philadelphia, PA 19115) ആഘോഷ പരിപാടികള്‍ അരങ്ങേറുക.
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുറമെ, സാമൂഹിക സാംസ്കാരിക നേതാക്കളും അമേരിക്കന്‍ പൊളിറ്റിക്സ് പ്രതിനിധികളും പങ്കെടുക്കും. സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് മികച്ച കലാപ്രകടങ്ങളാണ് ഐഒസി പെന്‍സില്‍വാനിയ ചാപ്റ്റര്‍ ഇത്തവണ ഒരുക്കിയിരിക്കുന്നത്.
കോമേഡിയനും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ സുനീഷ് വാരനാടിന്റെ നേതൃത്വത്തിലാണ് കലാപരിപാടികള്‍ അരങ്ങേറുക. പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും ഐഒസി കേരള ചാപ്റ്റര്‍ പെന്‍സില്‍വാനിയ ഘടകം ഭാരവാഹികള്‍ അറിയിച്ചു.
അത്താഴ വിരുന്നോടു കൂടിയായിരിക്കും പരിപാടികള്‍ സമാപിക്കുക. പ്രവേശനം തികച്ചും സൗജന്യമായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. ഈപ്പന് ഡാനിയേല്‍ - 215 262 0709, സാബു സ്കറിയ - 267 980 7923.