വി.എസ്. അച്യുതാനന്ദനെ അനുസ്മരിച്ച് കാനഡ ചാപ്റ്റർ
ജോസഫ് ജോൺ കാൽഗറി
Saturday, August 2, 2025 5:49 AM IST
കാൽഗറി: മലയാളം മിഷൻ സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായിരുന്ന വി.എസ് അച്യുതാനന്ദനെ അനുസ്മരിച്ച് കാനഡ ചാപ്റ്റർ.
ലോകമെമ്പാടുമുള്ള കേരളീയരുടെ പുതുതലമുറയ്ക്ക് മലയാളം ഭാഷ പഠിക്കാനും മലയാള നാടിന്റെ സംസ്കാരം പകർന്നുകൊടുക്കാനുമായി ദീർഘവീക്ഷണത്തോടെയാണ് വി. എസ് അച്യുതാനന്ദൻ 2009 ജൂൺ രണ്ടിന് മലയാളം മിഷൻ ഉദ്ഘാടനം ചെയ്തത്.
ഇന്ന് ലോകമെമ്പാടും അമ്പതിനായിരത്തിൽപരം പഠിതാക്കൾ ഭാഗമായിരിക്കുന്ന മലയാളം മിഷൻറെ സ്ഥാപകൻ കൂടിയായ വി.എസിനെ മലയാളം മിഷൻ കാനഡ ചാപ്റ്റർ പ്രവർത്തകർ അനുസ്മരിച്ചു.