ഡാ​ള​സ്: കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി(​കെ​എ​ല്‍​എ​സ്) ശ​നി​യാ​ഴ്ച രാ​വി​ലെ 9.30 (സെ​ൻ​ട്ര​ൽ സ​മ​യം) അ​ക്ഷ​ര​ശ്ലോ​ക സ​ദ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു. സൂ​മി​ലൂ​ടെ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ അ​മേ​രി​ക്ക​യി​ലും ഗ​ൾ​ഫി​ലും കേ​ര​ള​ത്തി​ൽ നി​ന്നു​മു​ള്ള അ​ക്ഷ​ര​ശ്ലോ​ക പ്ര​വീ​ണ​ർ പ​ങ്കെ​ടു​ക്കും.

സ​ദ​സി​ലു​ള്ള​വ​ർ​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന ഹൈ​ബ്രി​ഡ് രീ​തി​യി​ലാ​ണു ഈ ​അ​ക്ഷ​ര​ശ്ലോ​ക​സ​ദ​സ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്‌. ഡോ. ​ജോ​യ് വാ​ഴ​യി​ൽ( മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി ) മു​ഖ്യ അ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

പ്ര​ശ​സ്ത അ​ക്ഷ​ര​ശ്ലോ​ക വി​ദ​ഗ്ധ​നാ​യ ഉ​മേ​ഷ്‌ ന​രേ​ന്ദ്ര​ൻ (യു​എ​സ്‌) പ്ര​ധാ​ന അ​വ​താ​ര​ക​നാ​വും. കൂ​ടാ​തെ അ​ക്ഷ​ര​ശ്ലോ​ക രം​ഗ​ത്ത് അ​റി​യ​പ്പെ​ടു​ന്ന അ​മേ​രി​ക്ക​യി​ൽ നി​ന്നു​ള്ള വി​ദ​ഗ്ദ​രാ​യ ഹ​രി​ദാ​സ് മം​ഗ​ല​പ്പി​ള്ളി, രാ​ജേ​ഷ് വ​ർ​മ, ബി​ന്ദു വ​ർ​മ, സീ​മ രാ​ജീ​വ് (കാ​ന​ഡ) തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ക്കും.

കേ​ര​ള​ത്തി​ലെ അ​ക്ഷ​ര​ശ്ലോ​ക വി​ദ​ഗ്ദ​രാ​യ കെ. ​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി, കെ. ​വേ​ല​പ്പ​ന്‍​പി​ള്ള (വി​ദ്യാ​ധി​രാ​ജാ അ​ക്ഷ​ര​ശ്ലോ​ക സ​മി​തി, ക​ണ്ണ​മ്മൂ​ല, തി​രു​വ​ന​ന്ത​പു​രം), വി​ദ്യ സ​ന​ൽ, അ​നി​യ​ൻ മ​ങ്ങാ​ട്ട്, അ​ക്ഷ​ര​ശ്ലോ​ക ക​ലാ​പ​രി​ശീ​ല​ക​നാ​യ എ.​യു. സു​ധീ​ര്‍​കു​മാ​ർ(​എ​റ​ണാ​കു​ളം), അ​ദ്ദേ​ഹ​ത്തി​ന്‍റെ ശി​ഷ്യ​ക​ളാ​യ എ​സ്. സാ​രം​ഗി, എ​സ്. ശ്രീ​ല, പി. ​ശ്രീ​ല​ക്ഷ്മി തു​ട​ങ്ങി​യ​വ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.


അ​മേ​രി​ക്ക​യി​ലേ​യും നാ​ട്ടി​ലേ​യും അ​ക്ഷ​ര​ശ്ലോ​ക പ്ര​വീ​ണ​ർ​ക്കൊ​പ്പം ഉ​മേ​ഷ്‌ ന​രേ​ന്ദ്ര​ന്‍റെ‌ സ​ര​ള​മാ​യ അ​വ​ത​ര​ണം പ​രി​പാ​ടി ആ​സ്വാ​ദ്യ​ക​ര​മാ​ക്കും. ശ്രോ​താ​ക്ക​ൾ​ക്കും ശ്ലോ​ക​ങ്ങ​ൾ ചൊ​ല്ലു​വാ​നു​ള്ള അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കും.

ഇ​ന്ത്യ​യി​ൽ നി​ന്നും ഗ​ൾ​ഫ് നാ​ടു​ക​ളി​ൽ നി​ന്നു​മു​ള്ള ആ​സ്വാ​ദ​ക​ർ പ​ങ്കു​ചേ​രു​ന്ന ഈ ​പ​രി​പാ​ടി​യി​ലേ​ക്ക് എ​ല്ലാ ഭാ​ഷാ​സ്നേ​ഹി​ക​ളേ​യും ഫാ​ർ​ദ​വ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

സൂം ​ഐ ഡി: 822 1701 9324, പാ​സ്കോ​ഡ്‌ ആ​വ​ശ്യ​മി​ല്ല.

ദിവസം: ശ​നി​യാ​ഴ്ച, സ​മ​യം: രാ​വി​ലെ 9.30 സിഎസ്ടി (ഇ​ന്ത്യ​ൻ സ​മ​യം ശ​നി​യാ​ഴ്ച രാത്രി എട്ട്).