മലയാളികൾക്കായി ഷിക്കാഗോയിൽ സ്പീഡ് ഡേറ്റിംഗ് ഇവന്റ്: ശ്രദ്ധ നേടി മാറ്റും ജൂലിയും
മാർട്ടിൻ വിലങ്ങോലിൽ
Wednesday, August 6, 2025 10:47 AM IST
ടെക്സാസ്: ഫോള്‍ ഇന്‍ മലയാലവ് (Fall In Malayalove) സ്ഥാപകരായ ഡാളസിൽ നിന്നുള്ള മാറ്റ് ജോർജ്, ഓസ്റ്റിനിൽ നിന്നുള്ള ജൂലി എന്നിവർ ജോർജ് ചേർന്ന് സെപ്റ്റംബർ 20ന് ഷിക്കാഗോയിൽ മൂന്നാമത്തെ സ്പീഡ് ഡേറ്റിംഗ് ഇവന്റ് ഒരുക്കുന്നു.
വിവാഹിതരാകാൻ പങ്കാളികളെ തേടുന്ന യുവതീയുവാക്കൾക്കുവേണ്ടിയാണ് ഈ പരിപാടി. മുൻകൂട്ടി രജിസ്റ്റർ ചെയ്തിട്ടുള്ളവരെ ഇവന്റിൽ പങ്കെടുപ്പിച്ചു അനുയോജ്യരെ കണ്ടുപിടിക്കുന്ന "മാച്ച് മേക്കിംഗ്' ഇവന്റാണിത്.
ഡാളസിലും ന്യൂയോർക്കിലും ഇതിനു മുൻപ് സംഘടിപ്പിച്ച ഇവന്റ് വൻ വിജയമായി. "ക്വിക്ക്' ഡേറ്റിങ്ങിലൂടെ ഒരാൾക്ക് ഒന്നിലധികം അനുയോജ്യരെ ഒരേദിവസം കാണാനും പരിചയപ്പെടാനും കഴിയുന്നു. മംഗല്യത്തിന് കാലതാമസം നേരിടുന്നവർക്കും ഇതു സഹായമാകും.
സ്പീഡ് ഡേറ്റിംഗ് റൗണ്ടുകൾ, വിനോദങ്ങൾ, ഗെയിമുകൾ, റാഫിള്‍, ഡിന്നർ, ഡ്രിങ്ക്സ് എന്നിവയും ഈ ഏകദിന പരിപാടിയിൽ ഉണ്ടാകും. പങ്കെടുക്കുന്ന ഏവർക്കും ആസ്യാദ്യകരമാകുന്ന രീതിയിലാണ് പരിപാടിയുടെ ക്രമീകരണങ്ങൾ എന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുവാനും www.malayaleechristians.com.