ഫ്രിസ്കോയിൽ അമ്മയെ കുത്തി കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ
പി .പി. ചെറിയാൻ
Wednesday, August 6, 2025 6:53 AM IST
ഫ്രിസ്കോ, ടെക്സസ്: ഫ്രിസ്കോയിൽ അമ്മയെ കുത്തി കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിലായി. റയാൻ ജാക്സൺ (28) എന്നയാളാണ് തന്റെ മാതാവ് മേരി പ്ലാസിഡ്ജാക്സണെ (63) കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്.
ബുധനാഴ്ച വൈകിട്ട് 6.31 ഓടെ 13500 ബ്ലോക്ക് വലൻസിയ ഡ്രൈവിൽ ഒരു കൊലപാതക റിപ്പോർട്ടിനെ തുടർന്ന് ഫ്രിസ്കോ പോോലീസ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പോലീസ് സ്ഥലത്തെത്തിയപ്പോൾ, മേരി ജാക്സണെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സംഭവസ്ഥലത്ത് നിന്ന് കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം റയാൻ ജാക്സണെ അറസ്റ്റ് ചെയ്യുകയും ഫ്രിസ്കോ ഡിറ്റൻഷൻ ഫെസിലിറ്റിയിലേക്ക് മാറ്റുകയും ചെയ്തു. കൊലപാതകത്തിനുള്ള കാരണം പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.റയാൻ ജാക്സന്റെ ജാമ്യത്തുകയെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമല്ല.
പൊതുജനങ്ങൾക്ക് നിലവിൽ ഭീഷണിയൊന്നുമില്ലെന്ന് പോലീസ് അറിയിച്ചു. ഈ സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങളുള്ളവർ ഫ്രിസ്കോ പൊലീസ് ഡിപ്പാർട്ട്മെൻ്റുമായി (നോൺഎമർജൻസി നമ്പർ: 9722926010) ബന്ധപ്പെടാനോ, Tip411 (FRISCOPD എന്ന് ടൈപ്പ് ചെയ്ത് 847411ലേക്ക് ടിപ്പ് മെസ്സേജ് അയക്കുക) വഴി വിവരം നൽകാനോ അഭ്യർഥിച്ചിട്ടുണ്ട്.