കാമുകനെ ആക്രമിച്ചു; ഒളിമ്പിക്സ് താരം അറസ്റ്റിൽ
പി.പി. ചെറിയാൻ
Wednesday, August 6, 2025 3:51 PM IST
ഡാളസ്: കാമുകനെ ആക്രമിച്ച സംഭവത്തിൽ യുഎസിൽ നിന്നുള്ള ഒളിമ്പിക്സ് താരം സിയാറ്റ് വിമാനത്താവളത്തിൽ അറസ്റ്റിലായി. ഡാളസ് സ്വദേശിയായ ഷാകാരി റിച്ചഡ്സണാണ് അറസ്റ്റിലായത്.
കാമുകനായ ക്രിസ്റ്റ്യൻ കോൾമാനുമായി വാക്കുതർക്കമുണ്ടായെന്നും തുടർന്ന് റിച്ചഡ്സൺ കാമുകനെ ആക്രമിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
സംഭവത്തിൽ തനിക്ക് പരാതിയില്ലെന്ന് ക്രിസ്റ്റ്യൻ കോൾമാൻ അറിയിച്ചു.