കന്യാസ്ത്രീമാരുടെ അറസ്റ്റ്: ഐഒസി പെൻസിൽവാനിയ ചാപ്റ്റർ പ്രതിഷേധം രേഖപ്പെടുത്തി
സുമോദ് തോമസ് നെല്ലിക്കാല
Wednesday, August 6, 2025 7:17 AM IST
ഫിലാഡൽഫിയ: ഛത്തീസ്ഗഡിൽ കന്യാസ്ത്രീമാരെ വ്യാജകുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിൽ ഐഒസി പെൻസിൽവാനിയ ചാപ്റ്റർ പ്രതിഷേധം രേഖപ്പെടുത്തി. പൗര സംഘടനകൾ, വിദ്യാർഥികളും സ്ത്രീകളുമടങ്ങുന്ന വിവിധ സംഘടനകളും പ്രതിഷേധത്തിൽ പങ്കെടുത്തു.
ജൂലൈ 25ന് ഛത്തീസ്ഗഡിലെ അംബികാപൂരിൽ നിന്ന് അസ്സിസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാകുലേറ്റ് സഭയിലേക്കുള്ള കന്യാസ്ത്രീമാരായ പ്രീതിമേരിയും വന്ദന ഫ്രാൻസിസും അറസ്റ്റിലായ നടപടിക്കെതിരേയാണ് ഐഒസി പെൻസിൽവാനിയ ചാപ്റ്റർ പ്രേതിഷേധ പ്രമേയം അവതരിപ്പിച്ചത്.
ഇവർക്കെതിരേ മതപരിവർത്തന നിയമവും മനുഷ്യക്കടത്ത് തടയുന്ന നിയമങ്ങളും പ്രകാരം കള്ളക്കേസ് കേസ് ചമച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത് എന്ന് സംഘടനാ നേതാക്കൾ സംയുക്ത പ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടു.
ഐഒസി പെൻസിൽവാനിയ ചാപ്റ്റർ പ്രസിഡന്റ് ഡോ. ഈപ്പൻ ഡാനിയേൽ, ചെയർമാൻ സാബു സ്കറിയ, സെക്രട്ടറി സുമോദ് നെല്ലിക്കാല, ട്രെഷറർ ഫീലിപ്പോസ് ചെറിയാൻ, വൈസ് ചെയർമാൻ ജീമോൻ ജോർജ്, വൈസ് പ്രസിഡന്റുമാരായ അലക്സ് തോമസ്, കുര്യൻ രാജൻ,
ഫണ്ട് റെയിസിഗ് ചെയർമാൻ ജെയിംസ് പീറ്റർ, ജോയിന്റ് ട്രഷറർ ഷാജി സുകുമാരൻ, തോമസ്കുട്ടി വർഗീസ്, കമ്മിറ്റി അംഗങ്ങളായ ജിജോമോൻ ജോസഫ്, ജോബി ജോൺ എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി പ്രതിഷേധത്തിൽ പങ്കുചേർന്നു.