ന്യൂയോർക്ക് സർഗവേദിയുടെ നേതൃത്വത്തിൽ വി.എസ്. അച്യുതാനന്ദൻ അനുസ്മരണം സംഘടിപ്പിച്ചു
Saturday, August 2, 2025 2:26 AM IST
ന്യൂയോർക്ക്: വി.എസ്. അച്യുതാനന്ദൻ അനുസ്മരണം ന്യൂയോർക്ക് സർഗവേദി ന്യൂയോർക്കിലെ കേരള സെന്റർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ന്യൂയോർക്ക് സർഗവേദി അംഗങ്ങൾക്ക് പുറമെ ട്രൈസ്റ്റേറ്റു മലയാളി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. ജോസ് കാടാപുറം ആമുഖപ്രസംഗം നടത്തി. കേരള സെന്റർ സ്ഥാപക പ്രസിഡന്റ് ഇ.എം. സ്റ്റീഫൻ അധ്യക്ഷത വഹിച്ചു.
ജെ. മാത്യൂസ്, റോയ് ജേക്കബ്, ബേബി ഊരാളിൽ, ഷെവ. ജോർജ് പാടിയേടത്ത്, യു.എ. നസീർ, അലക്സ് എസ്തപ്പാൻ, അലയ്ക്കു വേണ്ടി റോബിൻ ചെറിയാൻ, സജി തോമസ്, പ്രദീപ് എന്നിവരും കെ.കെ. ജോൺസൺ, കോശി, പയനിയർ ക്ലബ് പ്രസിഡന്റ് ജോണി സക്കറിയ, രാജു തോമസ്, ജോസ് ചെരുപുറം എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു.
ജേക്കബ് മാനുവൽ, എബ്രഹാം തോമസ് എന്നിവർ ക്യാമറ, സൗണ്ട് സിസ്റ്റം എന്നിവ നൽകി. സർഗവേദിയുടെ കോഓർഡിനേറ്റർ പി. ടി. പൗലോസ് നന്ദി പറഞ്ഞു.