തേവര സേക്രഡ് ഹാർട്ട് കോളേജ് പൂർവ വിദ്യാർഥി സംഗമം
Wednesday, August 6, 2025 7:29 AM IST
തേവര സേക്രഡ് ഹാർട്ട് കോളേജ് പൂർവവിദ്യാർഥി സംഘടന ആഷ് (അലുംനൈ അസോസിയേഷന് ഓഫ് സേക്രഡ് ഹാര്‍ട്ട്) യുഎസ്എ വാഷിംഗ്ടണ്‍ ഡിസിയ്ക്കടുത്തുള്ള എല്ലിക്കോട്ട് സിറ്റി, മേരിലാന്‍ഡില്‍ ഓഗസ്റ്റ് എട്ട് വെള്ളിയാഴ്ച വൈകുന്നേരം 6.30ന് സെബാസ്റ്റ്യൻ (സണ്ണി) മാണിക്കാട്ടിന്റെ ഭവനത്തില്‍ സമ്മേളിക്കുന്നു.
തേവര സേക്രഡ് ഹാര്‍ട്ട് കോളജ് ദിനങ്ങളുടെ ഊഷ്മളമായ ഓര്‍മ്മകളും ദീപ്തമായ സൗഹൃദവും പങ്കിടുവാനും സ്വാദിഷ്ടമായ അത്താഴവിരുന്ന് ആസ്വദിക്കുവാനും കോളജിന്റെ പ്രിയങ്കരരായ മുന്‍ പ്രിന്‍സിപ്പല്‍മാരായ ഫാ. പ്രശാന്ത് പാലക്കപ്പിള്ളില്‍ സിഎംഐ, ഫാ. ജോണ്‍ തുറവയ്ക്കല്‍ സിഎംഐ എന്നിവരുമായി നേരിട്ട് സംവദിക്കുന്നതിനും അവര്‍ കോളജിനുവേണ്ടി മുന്‍കൈയെടുക്കുന്ന ഗ്ലോബല്‍ അലുമനൈ സപ്പോര്‍ട്ട് പ്രസ്ഥാനത്തിന്റെ ഭാഗമാകുവാനും എല്ലാ തേവര സേക്രട്ട് ഹാര്‍ട്ട് പൂര്‍വ വിദ്യാര്‍ഥികളെയും കുടുംബാംഗങ്ങളെയും അഭ്യുദയകാംഷികളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: വിൻസൺ സേവ്യർ പാലത്തിങ്കൽ: 703 568 8070, സെബാസ്റ്റ്യൻ (സണ്ണി) മാണിക്കാട്ട്: 443 983 2393.