ബാങ്കോക്കിൽ കപ്പൽ സവാരിയോടെ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ മീറ്റിന് തുടക്കമായി
Friday, August 1, 2025 4:04 PM IST
ബാങ്കോക്ക്: ലോകമെമ്പാടുമുള്ള മലയാളികളെ ഒരുമിപ്പിക്കുന്ന ആഗോള സംഘടനയായ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കോൺഫറൻസിന് ബാങ്കോക്കിൽ കപ്പൽസവാരിയോടെ തുടക്കമായി.
ചാവോ പ്രയാ നദിയിലൂടെ സഞ്ചരിച്ച ആഡംബര കപ്പലിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ അമേരിക്ക, കാനഡ, മിഡിൽ ഈസ്റ്റ്, ഓസ്ട്രേലിയ, യൂറോപ്പ് തുടങ്ങിയ 30ലധികം രാജ്യങ്ങളിൽ നിന്നുള്ള 565 പ്രതിനിധികൾ പങ്കെടുത്തു.

വിശിഷ്ടാതിഥികളായി മുൻ എംപി കെ. മുരളീധരൻ, സനീഷ് കുമാർ എംഎൽഎ, സോന നായർ, മുരുകൻ കാട്ടാക്കട എന്നിവർ പങ്കെടുത്തു. ഡബ്ല്യുഎംസി ഗ്ലോബൽ ഭാരവാഹികൾ ചെയർ പേഴ്സൺ തങ്കമണി ദിവാകരൻ, പ്രസിഡന്റ് തോമസ് മൊട്ടയ്ക്കൽ, ജനറൽ സെക്രട്ടറി ദിനേശ് നായർ, ട്രഷറർ ഷാജി മാത്യു,
ഗ്ലോബൽ വൈസ് പ്രസിഡന്റ് അഡ്മിന് ജെയിംസ് കൂടൽ, കോൺഫ്രൻസ് കമ്മിറ്റി ചെയർമാൻ ബാബു സ്റ്റീഫൻ, വൈസ് ചെയർ സുരേന്ദ്രൻ കണ്ണാട്ട്, ജനറൽ കൺവീനർ അജോയ് കല്ലും കുന്നേൽ എന്നിവർ ചേർന്ന് വിശിഷ്ട അതിഥികളെയും പ്രതിനിധികളെയും സ്വീകരിച്ചു.