സാൻ ഡിയേഗോയിൽ ബോട്ട് മറിഞ്ഞു; ഇന്ത്യൻ വംശജരായ രണ്ട് കുട്ടികൾ മരിച്ചു
പി.പി. ചെറിയാൻ
Friday, May 9, 2025 4:54 PM IST
കലിഫോർണിയ: സാൻ ഡിയേഗോയിലെ തീരത്തിനു സമീപം കുടിയേറ്റക്കാർ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങിയതിനെ തുടർന്ന് ഗുജറാത്തിൽ നിന്നുള്ള കുടുംബത്തിലെ രണ്ട് കുട്ടികൾ മരിച്ചു.
മാതാപിതാക്കൾ രക്ഷപ്പെട്ടെങ്കിലും ഗുരുതര പരിക്കുകളോടെ ഇരുവരും ആശുപത്രിയിലാണ്. അനധികൃതമായി യുഎസിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ സഞ്ചരിച്ചിരുന്ന ബോട്ട് മറിഞ്ഞ് ദുരന്തം സംഭവിച്ചത്.
തിങ്കളാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. കപ്പൽ മറിഞ്ഞതിന് തൊട്ടുപിന്നാലെ 14 വയസുള്ള ഒരു ആൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. സംഭവത്തെ തുടർന്ന് ഉടൻ വലിയ തോതിലുള്ള രക്ഷാപ്രവർത്തനവും അന്വേഷണവും ആരംഭിച്ചിരുന്നു.