ഹൈ ഫൈവ് - 2025 മ്യൂസിക്കൽ നൈറ്റ് ഞായറാഴ്ച: ഒരുക്കങ്ങൾ പൂർത്തിയായി
ജീമോൻ റാന്നി
Friday, May 9, 2025 11:17 AM IST
ഹൂസ്റ്റൺ: സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ വിൻഡ്സർ എന്റർറ്റൈൻമെന്റ് അവതരിപ്പിക്കുന്ന ഹൈ ഫൈവ് 25ന്റെ (High Five - 2025) ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
എം.ജി. ശ്രീകുമാർ, സ്റ്റീഫൻ ദേവസി, രമേശ് പിഷാരടി എന്നിവരുടെ നേതൃത്വത്തിൽ പതിനൊന്ന് പേരടങ്ങുന്ന സംഘം അവതരിപ്പിക്കുന്ന സംഗീത നിശ ഞായറാഴ്ച വൈകുന്നേരം അഞ്ചിന് മിസോറി സിറ്റി സെന്റ് ജോസഫ് ഹാളിൽ അരങ്ങേറും.
കാരവല്ലി ക്യാപിറ്റൽ ആൻഡ് വെഞ്ചുർസ് സാരഥി ഒനീൽ കുറുപ്പ് ഇവന്റ് സ്പോൺസർ ആയിരിക്കുന്ന ഈ സംഗീത പരിപാടിയിലേക്ക് ഹൂസ്റ്റണിലെ എല്ലാ സംഗീത പ്രേമികളെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
പരിപാടിയുടെ വിജയത്തിന് വേണ്ടി വികാരി ഫാ. ഐസക് ബി. പ്രകാശ്, ജനറൽ കൺവീനർ റിജോ ജേക്കബ്, ട്രസ്റ്റി ഷിജിൻ തോമസ്, സെക്രട്ടറി ബിജു തങ്കച്ചൻ എന്നിവരുടെ നേതൃത്വത്തിൽ 50ൽ പരം അംഗങ്ങൾ പ്രവർത്തിച്ചു വരുന്നു.