മയാമിയിൽ വളർത്തുമകളെ കൊലപ്പെടുത്തിയ നഴ്സിന് ജീവപര്യന്തം
പി.പി. ചെറിയാൻ
Saturday, May 3, 2025 3:40 PM IST
മയാമി: ഏഴ് വയസുള്ള വളർത്തുമകൾ സമയെ കൊലപ്പെടുത്തിയ മയാമിയിലെ മുൻ നഴ്സിന് ജീവപര്യന്തം തടവ് ശിക്ഷ. ബുധനാഴ്ച മയാമി-ഡേഡ് കോടതിയാണ് വിധി പ്രസ്താവിച്ചത്.
ഗിന ഇമ്മാനുവലിനെയാണ്(56) കൊലപാതകത്തിന് ജഡ്ജി ക്രിസ്റ്റീന മിറാൻഡ ജീവപര്യന്തം തടവിന് വിധിച്ചത്. ദത്തെടുത്ത നാല് സഹോദരങ്ങളിൽ ഒരാളായിരുന്നു കൊല്ലപ്പെട്ട സമയ.
അച്ചടക്കം പരിശീലിപ്പിക്കുന്നതിനായി സമയയെ ഗിന സ്ഥിരമായി ക്രൂരമായി മർദിക്കാറുണ്ടായിരുന്നു എന്ന് കോടതി കണ്ടെത്തി.