മാർത്തോമൈറ്റ് പ്രീമിയർ ലീഗ്: സെഹിയോൻ മാർത്തോമ്മാ യുവജനസഖ്യം ജേതാക്കളായി
മാർട്ടിൻ വിലങ്ങോലിൽ
Friday, May 9, 2025 7:37 AM IST
ഡാളസ്: മാർത്തോമ യുവജനസഖ്യം സൗത്ത് വെസ്റ്റ് റീജൻ സെന്റർ "എ' സംഘടിപ്പിച്ച "മാർത്തോമയിറ്റ് പ്രീമിയർ ലീഗ് 2025’ ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റിൽ സെഹിയോൻ മാർത്തോമ്മാ യുവജനസഖ്യം ചാന്പ്യന്മാരായി. വാശിയേറിയ ടൂർണമെന്റിൽ കരോൾട്ടൻ മാർത്തോമ്മാ യുവജനസഖ്യം രണ്ടാം സ്ഥാനവും നേടി.
ലോഡ്സ് ഇൻഡോർ സ്പോർട്സ് കോംപ്ലക്സിൽ നടന്ന ടൂർണമെന്റിൽ സെന്ററിലെ എല്ലാ യുവജനസഖ്യ ശാഖകളും പങ്കെടുത്തു. പ്ലെയർ ഓഫ് ദ മാച്ച് ആയി ജേക്കബ് ജോർജ് (സെഹിയോൻ മാർത്തോമ്മാ യുവജനസഖ്യം) തെരഞ്ഞെടുക്കപ്പെട്ടു.
ടൂർണമെന്റിലെ മികച്ച ബാറ്ററായി ഷിജു ജേക്കബ് (സെഹിയോൻ മാർത്തോമ്മാ യുവജനസഖ്യം), മികച്ച ബൗളറായി സിബി മാത്യു (ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ യുവജനസഖ്യം) എന്നിവരെ തെരഞ്ഞെടുത്തു.

സെൻട്രൽ സെക്രട്ടറി സിബി മാത്യു സ്വാഗതം പറഞ്ഞു. റവ. ഷിബി എം എബ്രഹാം, റവ. എബ്രഹാം സാംസൺ, റവ. റോബിൻ വർഗീസ് എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി. ടൂർണമെന്റ് കോഓർഡിനേറ്റർ ജുബിൻ ജോസഫ് നന്ദി പറഞ്ഞു.