"സ്നേഹാർദ്രമായ്' ഹൈ ഫൈവ് 2025 സൊലസ് സംഗീത സന്ധ്യ ശനിയാഴ്ച ഡാളസിൽ
അനശ്വരം മാമ്പിള്ളി
Friday, May 9, 2025 7:52 AM IST
ഡാളസ്: രോഗങ്ങളാൽ ദുരിതമനുഭവിക്കുന്ന കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും സാമൂഹ്യ സാമ്പത്തിക പ്രശ്നങ്ങൾക്ക് താങ്ങായി പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയാണ് സൊലസ്. തൃശൂർ ആസ്ഥാനമായി 17 വർഷമായി സൊലസ് പ്രവർത്തിക്കുന്നു. കേരളത്തിലെ വിവിധ ജില്ലകളിലായി 10 കേന്ദ്രങ്ങളിലും അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിലും സൊലസ് സജീവ പ്രവർത്തനം നടത്തി വരുന്നു.
18 വയസിന് താഴെയുള്ള 6,000 ത്തിൽ പരം വരുന്ന കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കുമായി നിലനിൽക്കുകയാണ് സൊലസ് ഇന്നും. സൊലസിന്റെ പ്രവർത്തനങ്ങൾ സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും സഹായധന സമാഹരണം നടത്തുന്നതിനും വേണ്ടി "സ്നേഹാർദ്രമായ്’ ഹൈ ഫൈവ് 2025 എന്ന പേരിൽ സംഗീത സന്ധ്യ സംഘടിപ്പിക്കുന്നു.
സംഗീത സന്ധ്യ ശനിയാഴ്ച വൈകുന്നേരം ആറിന് ഡാളസിലുള്ള മാർത്തോമ്മാ ഇവന്റ് സെന്ററിൽ വച്ചാണ് നടത്തപ്പെടുന്നത്. പ്രശസ്ത പിന്നണി ഗായകൻ എം.ജി. ശ്രീകുമാർ, സ്റ്റീഫൻ ദേവസി, ശിഖ പ്രഭാകർ, അഹി അജയൻ എന്നിവർ ചേർന്ന് ലൈവ് ഓർക്ക്സ്ട്രയുടെ അകമ്പടിയോടു കൂടിയുള്ള സംഗീത സന്ധ്യയും രമേശ് പിഷാരടിയുടെ നേതൃത്വത്തിലുള്ള കോമഡി ഷോയും അരങ്ങേറും.
ഈ പരിപാടിക്കു വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സൊലസ് ഡാളസ് ചാപ്റ്റർ സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ജോബി ജോൺ - 2142353888.
target=_blank>https://us.justeasybook.com/events/smlive25