2028ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഡെമോക്രാറ്റിക് ആൻഡി ബെഷിയർ
പി.പി. ചെറിയാൻ
Wednesday, May 7, 2025 6:13 AM IST
കെന്റക്കി: 2028ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെക്കുറിച്ച് പരിഗണിക്കുമെന്ന് കെന്റക്കി ഗവർണർ ആൻഡി ബെഷിയർ. ഈ ആഴ്ച ലൂയിസ്വില്ലെ ടെലിവിഷൻ സ്റ്റേഷനിലാണ് അദ്ദേഹം തന്റെ ആഗ്രഹം തുറന്നു പറഞ്ഞത്.
റൂബിറെഡ് സംസ്ഥാനത്ത് മൂന്ന് തവണ സംസ്ഥാനവ്യാപകമായി നടന്ന തെരഞ്ഞെടുപ്പിൽ വിജയിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ആത്മാർഥമായ ലക്ഷ്യം.
2024ലെ തെരഞ്ഞെടുപ്പിൽ മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ റണ്ണിംഗ് മേറ്റായി സേവനമനുഷ്ഠിക്കാനുള്ള ഫൈനലിസ്റ്റ് കൂടിയായിരുന്നു ബെഷിയർ.