ഹെൻറിസ് ലേക്ക് സ്റ്റേറ്റ് പാർക്കിന് സമീപം വാനും പിക്കപ്പ് ട്രക്കും കൂട്ടിയിടിച്ച് 7 മരണം
പി.പി. ചെറിയാൻ
Sunday, May 4, 2025 11:11 PM IST
സാൾട്ട് ലേക്ക് സിറ്റി: വ്യാഴാഴ്ച രാത്രി യുഎസ് ഹൈവേ 20 ൽ വിനോദസഞ്ചാരികളുടെ വാൻ ഒരു പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിച്ച് ഏഴ് പേർ മരിച്ചതായി ഐഡഹോ സ്റ്റേറ്റ് പോലീസ് റിപ്പോർട്ട്. വൈകിട്ട് 7.15 ന്, ഹെൻറീസ് ലേക്ക് സ്റ്റേറ്റ് പാർക്കിന് സമീപം കിഴക്കൻ ഐഡഹോയിലെ ഹൈവേ 20 ലെ മൈൽ മാർക്കർ 399 ന് സമീപമാണ് അപകടം ഉണ്ടായതെന്നു ഐഡഹോ സ്റ്റേറ്റ് പോലീസ് അറിയിച്ചു.
ഡോഡ്ജ് റാം പിക്കപ്പ് ട്രക്കും യെല്ലോസ്റ്റോൺ നാഷനൽ പാർക്കിലേക്ക് പോവുകയായിരുന്ന ഒരു മെഴ്സിഡസ് പാസഞ്ചർ വാനുമാണ് കൂട്ടിയിടിച്ചത്. അപകടത്തെത്തുടർന്ന് രണ്ട് വാഹനത്തിനും തീപിടിച്ചതായി പോലീസ് പറഞ്ഞു.
അപകടത്തിൽ വാനിലുണ്ടായിരുന്ന ആറ് പേരും പിക്കപ്പ് ട്രക്കിന്റെ ഡ്രൈവറും മരിച്ചതായി പോലീസ് പറഞ്ഞു. വാനിൽ ആകെ 14 പേരുണ്ടായിരുന്നു.