ലോ​സ് ആ​ഞ്ച​ല​സ്: ക​ലി​ഫോ​ർ​ണി​യ​യി​ൽ ക​ഴി​ഞ്ഞ വാ​രാ​ന്ത്യ​ത്തി​ൽ ലോ​സ് ആ​ഞ്ച​ല​സ് കൗ​ണ്ടി​യി​ലെ ഒ​രു പീ​ഡ​ന​ക്കേ​സ് പ്ര​തി​യെ സ​ഹ​ത​ട​വു​കാ​ര​ൻ കൊ​ല​പ്പെ​ടു​ത്തി.

51 വ​യ​സു​കാ​ര​നാ​യ റെ​നി റോ​ഡ്രി​ഗ​സി​നെ​യാ​ണ് ക​ലി​ഫോ​ർ​ണി​യ സ്റ്റേ​റ്റ് ജ​യി​ലി​ൽ ഞാ​യ​റാ​ഴ്ച രാത്രി 7.15ന് ​സ​ഹ​ത​ട​വു​കാ​ര​നാ​യ കെ​ന്ന​ത്ത് വി​ൽ​സ​ൺ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത്.


സം​സ്ഥാ​ന ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഈ ​വ​ർ​ഷം സം​സ്ഥാ​ന​ത്തെ ജ​യി​ലു​ക​ളി​ൽ ന​ട​ക്കു​ന്ന 13-ാമ​ത്തെ കൊ​ല​പാ​ത​ക​മാ​ണി​ത് എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ക​ഴി​ഞ്ഞവ​ർ​ഷം 24 ത​ട​വു​കാ​രു​ടെ കൊ​ല​പാ​ത​ക​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്.