കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ 42 കുട്ടികൾ ആദ്യകുർബാന സ്വീകരിച്ചു
മാർട്ടിൻ വിലങ്ങോലിൽ
Saturday, May 3, 2025 5:03 PM IST
കൊപ്പേൽ: കൊപ്പേൽ സെന്റ് അല്‍ഫോന്‍സാ സീറോമലബാർ ഇടവകയില്‍ 42 കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും സൈ്ഥര്യലേപന ശുശ്രൂഷയും കഴിഞ്ഞമാസം 27ന് ഷിക്കാഗോ രൂപതാ മെത്രാൻ മാര്‍ ജോയ് ആലപ്പാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തി.
ഇടവക വികാരി ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂർ, ഫാ. റജി പുന്നോലിൽ, ഫാ. ജോൺ കോലഞ്ചേരി എന്നിവർ സഹകാർമികരായിരുന്നു.
വിശ്വാസം പ്രഘോഷിക്കപ്പെടുന്നത് ആരാധന ക്രമങ്ങളിലൂടെയാണ്. കുട്ടികളിലേക്ക് വിശ്വാസം പകർന്നൂ നൽകുവാൻ മുതിർന്നവർ മാതൃകാപരമാകണമെന്നു മാർ ആലപ്പാട്ട് പറഞ്ഞു.
ഇടവക വികാരിമാരുടെ നേതൃത്വത്തിൽ സണ്‍ഡേ സ്കൂള്‍ അധ്യാപകരായ സിൽവി സന്തോഷ്, സോനാ റാഫി, സൗമ്യ സിജോ, ജിന്റോ തോമസ്, ഷിജോ ജോസഫ് (സിസിഡി കോഓർഡിനേറ്റർ), ലിസാ ജോം (സിസിഡി അസി. കോഓർഡിനേറ്റർ) എന്നിവരാണ് കൂദാശാ സ്വീകരണത്തിനുള്ള കുട്ടികളെ പരിശീലിപ്പിച്ചത്.
ജോസഫ് കുര്യൻ (സാജു, ആദ്യകുർബാന കമ്മിറ്റി മുഖ്യ കോർഡിനേറ്റർ), സജി തോമസ്, ജോസ് ജോൺ, ബിബി ജോൺ, സന്തോഷ് ജോർജ്, ജോബ് മാത്യു എന്നിവരടങ്ങുന്ന കമ്മിറ്റിയും ഇടവക ട്രസ്റ്റിമാരായ റോബിൻ കുര്യൻ, ജോഷി കുര്യാക്കോസ്, റോബിൻ ചിറയത്ത്, രഞ്ജിത്ത് തലക്കോട്ടൂർ, സെബാസ്റ്റ്യൻ പോൾ (സെക്രട്ടറി) എന്നിവരും ആദ്യകുർബാന സ്വീകരണചടങ്ങുകൾ വിജയമാകുന്നുന്നതിൽ ചുക്കാൻ പിടിച്ചു.
കുട്ടികളുടെ പ്രതിനിധിയായി അന്നാ മേരി ആഗസ്റ്റിൻ, ജോസഫ് കുര്യൻ (മുഖ്യകോഓർഡിനേറ്റർ) എന്നിവർ ചടങ്ങുകളിൽ ഏവർക്കും നന്ദി പ്രകാശിപ്പിച്ചു.