ഡാളസ്: കേ​ര​ളാ ലി​റ്റ​റ​റി സൊ​സൈ​റ്റി ആ​തി​ഥേ​യ​രാ​യി ഡാ​ളസി​ൽ ഒ​ക്ടോ​ബ൪ 31, ന​വം​ബ൪ 1, 2 തി​യ്യ​തി​ക​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന 2025ലെ ​ലാ​ന (ലി​റ്റ​റ​റി അ​സ്‌​സോ​സി​യേ​ഷന് ഓ​ഫ് നോ​ർത്ത് അ​മേ​രി​ക്ക) ദ്വൈ​വാ൪​ഷി​ക​സ​മ്മേ​ള​ന​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷന് ശു​ഭാ​രം​ഭം സാ൯​ഫ്രാ​ന്സി​സ്കോ​യി​ലെ ലാ​ന​സ൪​ഗ്ഗ​വേ​ദി സാ​ഹി​ത്യ ക്യാ​മ്പി​ൽ വ​ച്ചു ന​ട​ന്നു.

കെ ​എ​ൽ എ​സ്‌​സ് സെ​ക്ര​ട്ട​റി​യാ​യ ഹ​രി​ദാ​സ് ത​ങ്ക​പ്പൻ ( ഡാ​ളസ്) സ​ദ​​സി​നു സ​മ്മേ​ള​ന​പ​രി​പാ​ടി​ക​ളു​ടെ രൂ​പ​രേ​ഖ​യും പ്ര​ഥ​മ​വാ൪​ത്താ​ചി​ത്ര​വും സ​മ൪​പ്പി​ച്ചു. മൂ​ന്ന് ദി​വ​സ​ങ്ങ​ൾ പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രോ​ടൊ​പ്പം മ​ല​യാ​ള സാ​ഹി​ത്യ​ച​ർച്ച​ക​ളി​ൽ മു​ഴു​കാ​നും, സാ​ഹി​ത്യാ​സ്വാ​ദ​ക​സൗ​ഹൃ​ദ​ങ്ങ​ൾ വ​ള​ർ​ത്തി​യെ​ടു​ക്കാ​നും ഒ​പ്പം വി​വി​ധ​ക​ലാ​പ​രി​പാ​ടി​ക​ളും കേ​ര​ള​വി​ഭ​വ​ങ്ങ​ളാ​സ്വ​ദി​ക്കാ​നും ഉ​ള്ള ആ​ദ്യ ര​ജി​സ്ട്രേ​ഷ൯ ചെ​ക്ക് ഗീ​ത ജോർജി​ൽ ( കാ​ലി​ഫോ൪​ണി​യ) നി​ന്നും കെഎ​ൽഎ​​സ് പ്ര​തി​നി​ധി​യാ​യി തോ​മ​​സ് മാ​ത്യു (ഷാ​ജി)​യും ലാ​ന പ്ര​സി​ഡ​ന്‍റ് ശ്രീ ​ശ​ങ്ക൪ മ​ന​യും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​ണ് കൊ​ടി​യ​നും ചേർന്ന് ഏ​റ്റു​വാ​ങ്ങി.


അ​മേ​രി​ക്ക​യി​ലെ ഏ​ക കേ​ന്ദ്ര സാ​ഹി​ത്യ സം​ഘ​ട​ന​യാ​യ ലാ​ന രൂ​പീ​ക​രി​ച്ച​ത് കെഎൽഎസ് ഭാ​ര​വാ​ഹി​ക​ൾ മു​ൻ​കൈ എ​ടു​ത്താ​ണ്. കെഎൽഎസ് പ്ര​വ​ർ​ത്ത​ക​രാ​യ എംഎസ്ടി ന​മ്പൂ​തി​രി, എ​ബ്ര​ഹാം തെ​ക്കേ​മു​റി, എ​ബ്ര​ഹാം തോ​മ​സ്, ജോ​സ​ഫ് ന​മ്പി​മ​ഠം, ജോ​സ് ഓ​ച്ചാ​ലി​ൽ, ജോ​സ​ൻ ജോ​ർ​ജ്, എ​ന്നി​വ​ർ മു​ൻ​കാ​ല​ങ്ങ​ളി​ൽ കെഎൽഎസി യു​ടെ പ്ര​സി​ഡ​ൻ​റ്റു​മാ​രാ​യി സം​ഘ​ട​ന​യെ ന​യി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ഴ​ത്തെ പ്ര​സി​ഡ​ന്‍റ് ശ്രീ ​ശ​ങ്ക൪ മ​ന​യും ( ടെ​ന്ന​സി) സെ​ക്ര​ട്ട​റി സാ​മു​വ​ൽ യോ​ഹ​ന്നാ​ൻ (ടെ​ക്സാ​സ്) ട്ര​ഷ​റ൪ ഷി​ബു പി​ള്ള ( ടെ​ന്ന​സി).

അ​മേ​രി​ക്ക​യി​ലെ എ​ല്ലാ മ​ല​യാ​ള​സാ​ഹി​ത്യ​പ്രേ​മി​ക​ളെ​യും 2025 ലാ​ന​യും കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി​യും ഹാ​ർ​ദ്ദ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്നു.



Registration details Link: target=_blank>https://forms.gle/cvnq9PbkXGXgthWVA