ന്യൂ​യോ​ർ​ക്ക്: തി​രു​വ​ന​ന്ത​പു​രം മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജ് പൂ​ർ​വ്വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജ് ഓ​ൾ​ഡ് സ്റ്റു​ഡ​ൻ​സ് (അ​മി​ക്കോ​സ്) നോ​ർ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ണ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൂ​ർ​വ്വ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഒ​രു ഒ​ത്തു​കൂ​ട​ൽ ന്യൂ​ജ​ഴ്സി റി​സോ​യ് റ​സ്റ്റോ​റ​ന്‍റി​ൽ വ​ച്ച് (South Brunswick, 620 Georges Rd # 679, Monmouth Jn, NJ 08852) ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 12 മു​ത​ൽ ന​ട​ക്കും.

മീ​റ്റ് ആ​ൻ​ഡ് ഗ്രീ​റ്റ് എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ഈ ​ഒ​ത്തു​ചേ​ര​ൽ കോ​ള​ജി​ലെ പൂ​ർ​വ്വ വി​ദ്യാ​ർ​ഥി​ക​ളി​ൽ ഇ​പ്പോ​ഴും ആ​ഴ​ത്തി​ൽ വേ​രോ​ടു​ന്ന വൈ​കാ​രി​ക​ത​യെ​ക്കു​റി​ച്ചു​മു​ള്ള ഓ​ർ​മ​പ്പെ​ടു​ത്ത​ലും മ​ധു​ര​മേ​റി​യ ഓ​ർ​മ​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കാ​നും പു​തി​യ വ്യ​ക്തി​ബ​ന്ധ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​നും ല​ക്ഷ്യ​മാ​ക്കി​യു​ള്ള​താ​ണ​ന്ന് അ​മി​ക്കോ​സ് പ്ര​സി​ഡ​ന്‍റ് സാ​ബു തോ​മ​സ്(​ഷി​ക്കാ​ഗോ), പി​ആ​ർ​ഒ ജി​മ്മി കു​ള​ങ്ങ​ര(​ഡാ​ള​സ്) എ​ന്നി​വ​ർ അ​റി​യി​ച്ചു.


നോ​ർ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ണി​ൽ​പ്പെ​ട്ട എ​ല്ലാ തി​രു​വ​ന​ന്ത​പു​രം മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജ് പൂ​ർ​വ്വ വി​ദ്യാ​ർ​ഥിക​ളെ​യും ഈ ​ഒ​ത്തു​ചേ​ര​ൽ സം​ഗ​മ​ത്തി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​താ​യി നോ​ർ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ണ​ൽ കോഓ​ർ​ഡി​നേ​റ്റ​ർ സ​ജി ഫി​ലി​പ്പ് (732 829 1272) അ​റി​യി​ച്ചു.