പി.ടി. കോര പെരുനിലത്തിൽ അന്തരിച്ചു
തോമസ് ടി. ഓണാട്ട്
Saturday, February 22, 2025 10:12 AM IST
മെൽബൺ: റിട്ട. സിബിഐ ഓഫീസർ (ന്യൂഡൽഹി) കൂത്താട്ടുകുളം പുതുവേലി പെരുനിലത്തിൽ പി.ടി. കോര(സിബിഐ കുഞ്ഞേട്ടൻ - 81) അന്തരിച്ചു. സംസ്കാരം പിന്നീട്.
ഭാര്യ മേരി (റിട്ട. നഴ്സ് രാജസ്ഥാൻ) തൊടുപുഴ, മാറിക, അക്കരക്കുന്നേൽ കുടുംബാംഗം. മക്കൾ: ജിമ്മി ജോർജ് (മെൽബൺ), ജിംഷ ജിതിൻ (കാനഡ).
മരുമക്കൾ: ജിഷ ജോർജ് ഓണാട്ട് - കലയന്താനി (സെന്റ് വിൻസെന്റ് ഹോസ്പിറ്റൽ, മെൽബൺ), ജിതിൻ ജോസ് പൂവത്തിങ്കൽ - ചിറ്റൂർ, പാലക്കാട് (കാനഡ).