ആർ.എഫ്.കെ. ജൂണിയറിനെ ആരോഗ്യ സെക്രട്ടറിയായി സ്ഥിരീകരിച്ച് യുഎസ് സെനറ്റ്
പി.പി. ചെറിയാൻ
Saturday, February 15, 2025 3:56 PM IST
വാഷിംഗ്ടൺ: റോബർട്ട് എഫ്. കെന്നഡി ജൂണിയറിനെ ആരോഗ്യ സെക്രട്ടറിയായി അംഗീകരിച്ച് യുഎസ് സെനറ്റ്. ആരോഗ്യ - മനുഷ്യ സേവന വകുപ്പിന്റെ പുതിയ തലവനായി ആർ.എഫ്.കെ. ജൂണിയറിനെ സ്ഥിരീകരിക്കാൻ പാർട്ടി-ലൈൻ വോട്ടെടുപ്പിൽ സെനറ്റിലെ 52 റിപ്പബ്ലിക്കൻമാരും വോട്ട് ചെയ്തു.
മുഴുവൻ ഡെമോക്രാറ്റുകളുടെയും ശക്തമായ എതിർപ്പുകൾ അവഗണിച്ചാണ് കെന്നഡി ജൂണിയറെ സെനറ്റ് സ്ഥിരീകരിച്ചത്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നോമിനിയായ കെന്നഡിയെ എതിർത്ത ഏക റിപ്പബ്ലിക്കൻ സെനറ്റർ മിച്ച് മക്കോണൽ ആയിരുന്നു.
ദേശീയ ഇന്റലിജൻസ് ഡയറക്ടർ സ്ഥാനത്തേക്ക് തുൾസി ഗബ്ബാർഡിനെതിരേ വോട്ട് ചെയ്ത ഏക റിപ്പബ്ലിക്കൻ സെനറ്റർ കൂടിയാണ് മക്കോണൽ.