ഒക്ലഹോമയിൽ തടവുകാരൻ ജയിൽ ചാടി
പി.പി. ചെറിയാൻ
Wednesday, February 19, 2025 5:03 PM IST
ഒക്ലഹോമ: ക്ലാര വാൾട്ടേഴ്സ് കമ്യൂണിറ്റി കറക്ഷൻ സെന്ററിൽ നിന്ന് ജയിൽ ചാടിയ തടവുകാരനെ കണ്ടെത്താൻ പോലീസ് സഹായം തേടി. 49 വയസുകാരനായ ജോഡി പാറ്റേഴ്സൺ തിങ്കളാഴ്ച രാവിലെ 11.25നാണ് ജയിൽ ചാടിയത്.
പൊട്ടാവറ്റോമി കൗണ്ടിയിൽ നിന്ന് മോഷണം നടത്തിയതിന് അഞ്ച് വർഷം തടവ് ശിക്ഷ അനുഭവിക്കുകയായിരുന്നു പാറ്റേഴ്സൺ.
ജയിൽ ചാടിയ പ്രതിയെ കണ്ടാൽ സമീപിക്കരുതെന്നും ഉടൻ തന്നെ 911 എന്ന നമ്പറിൽ വിളിച്ച് പോലീസിനെ വിവരമറിയിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.