ഗർഭിണിയായ യുവതിയെ വെടിവച്ചു കൊന്ന കേസിൽ കാമുകൻ അറസ്റ്റിൽ
പി.പി. ചെറിയാൻ
Tuesday, February 18, 2025 3:41 PM IST
ഒക്ലഹോമ: ഗർഭിണിയായ കാമുകിയെ വെടിവച്ചു കൊന്ന കേസിൽ 22 വയസുകാരൻ അറസ്റ്റിൽ. യുവതിയെ മിഡ്വെസ്റ്റ് സിറ്റിയിലെ എസ്എസ്എം ഹെൽത്ത് സെന്റ് ആന്റണി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
19 വയസുകാരിയായ പ്രോമിസ് കൂപ്പറാണ് കൊല്ലപ്പെട്ടത്. വെടിയേൽക്കുന്നതിനു മുൻപ് കൂപ്പർ പോലീസിനെ വിളിച്ച് സഹായം തേടിയിരുന്നു.
ട്രിസ്റ്റൻ സ്റ്റോണർ എന്ന യുവാവാണ് പിടിയിലായത്. കേസിൽ അന്വേഷണം പുരോഗമിക്കുന്നു.