ടാമ്പ പള്ളിയിൽ ദമ്പതി സംഗമം സംഘടിപ്പിച്ചു
സിജോയ് പറപ്പള്ളിൽ
Friday, February 21, 2025 11:22 AM IST
ടാമ്പ: സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോന ഇടവകയിൽ മൂന്നുദിവസം നീണ്ടുനിന്ന ദമ്പതി സംഗമം സംഘടിപ്പിച്ചു. ആദ്യ ദിനത്തിൽ ഇടവക വികാരി ഫാ. ജോസ് ആദോപ്പിള്ളിൽ അർപ്പിച്ച കുർബാനയോടെ പരിപാടികൾ ആരംഭിച്ചു.
തുടർന്നുള്ള ദിവസങ്ങളിൽ നടന്ന ക്ലാസുകൾക്കും ചർച്ചകൾക്കും ഡോ. അജോമോൾ പുത്തൻപുരയിൽ, ടോണി പുല്ലാപ്പള്ളി എന്നിവർ നേതൃത്വം നൽകി. ഇതിനോടനുബന്ധിച്ചു ദമ്പതികളൊരുമിച്ചു ക്ലിയർ വാട്ടർ ബീച്ചിലേക്ക് നടത്തിയ ഉല്ലാസ യാത്രയും ഡിന്നറും ഏറെ ഹൃദ്യമായിരുന്നു.
ചർച്ച് എക്സിക്യൂട്ടീവ് പരിപാടികൾക്ക് നേതൃത്വം നൽകി.