ഫിലാഡൽഫിയയിൽ അന്തരിച്ച റെയ്ച്ചലമ്മ ജോണിന്റെ സംസ്കാരം ശനിയാഴ്ച
ജോസ് മാളേയ്ക്കൽ
Friday, February 21, 2025 11:46 AM IST
ഫിലാഡൽഫിയ: ഫിലാഡൽഫിയയിൽ അന്തരിച്ച തങ്ങളത്തിൽ റെയ്ച്ചലമ്മ ജോണിന്റെ(96) സംസ്കാരം ശനിയാഴ്ച നടക്കും. പൊതുദർശനം വെള്ളിയാഴ്ച വൈകുന്നേരം 5.30 മുതൽ ഒന്പതു വരെ സെന്റ് ജൂഡ് മലങ്കര കത്തോലിക്കാപള്ളിയിൽ.
തുടർന്ന് ശനിയാഴ്ച രാവിലെ 9.30 മുതൽ 10.30 വരെ പൊതുദർശനവും 12.00 വരെ സംസ്കാരശൂശ്രൂഷകളും സെന്റ് ജൂഡ് മലങ്കര കത്തോലിക്കാപള്ളിയിൽ നടക്കും. ശൂശ്രൂഷകൾക്ക് ശേഷം 12.30ന് മൃതദേഹം ബെൻസേലത്തുള്ള റിസറക്ഷൻ സെമിത്തേരിയിൽ നടക്കും.
കല്ലൂപ്പാറ തങ്ങളത്തിൽ പരേതനായ ഇടിക്കുള ജോണിന്റെ ഭാര്യയാണ്. തിരുവനന്തപുരം ആർച്ച്ബിഷപ് കാലംചെയ്ത ബനഡിക്ട് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, റവ. ഡോ. ഇഗ്നേഷ്യസ് തങ്ങളത്തിൽ ഒഐസി എന്നിവർ പരേതയുടെ ഭർതൃസഹോദരന്മാരാണ്.
സെന്റ് ജൂഡ് മലങ്കര കത്തോലിക്കാപള്ളി ഇടവകാംഗങ്ങളും ഫിലാഡൽഫിയയിലെ മത, സാംസ്കാരിക, കലാരംഗങ്ങളിലെ മുൻനിര പ്രവർത്തക മായ അലക്സ് ജോണ്, ഫിലിപ് ജോണ് (ബിജു), കൊച്ചുമോൾ സക്കറിയ, നിർമ്മല ശങ്കരത്തിൽ എന്നിവരും
എസ്ഐസി സഭാംഗമായ റവ. സിസ്റ്റർ സ്വാന്തനയും പരേതനായ വറുഗീസ് ജോണും പരേതയുടെ മക്കളും വൽസമ്മ അലക്സ്, ജോസഫ് സക്കറിയ (ബിജു), സജീവ് ശങ്കരത്തിൽ, ആഷ ഫിലിപ്
എന്നിവർ മരുമക്കളുമാണ്.