പ്രസിഡന്റ് ദിനത്തിൽ ട്രംപിനും മസ്കിനുമെതിരേ രാജ്യവ്യാപക പ്രതിഷേധം
പി.പി. ചെറിയാൻ
Friday, February 21, 2025 6:54 AM IST
വാഷിംഗ്ടൺ ഡിസി: പ്രസിഡന്റ് ദിനത്തിൽ വാഷിംഗ്ടൺ ഡിസിയിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും ഇലോൺ മസ്കിനുമെതിരേ നടന്ന പ്രതിഷേധത്തിൽ ആയിരക്കണക്കിന് ആളുകൾ പ്രകടനത്തിൽ പങ്കെടുത്തു.
ഫെഡറൽ ഗവൺമെന്റിൽ ഇരുവരും നടപ്പിലാക്കുന്ന മാറ്റങ്ങളാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും ശതകോടീശ്വരൻ ഇലോൺ മസ്കിന്റെയും നടപടികളിൽ പ്രതിഷേധിച്ച് യുഎസിലുടനീളം പ്രതിഷേധം സംഘടിപ്പിച്ചത്.
റാലികൾക്ക് നേതൃത്വം നൽകിയ 50501 മൂവ്മെന്റിന്റെ ഡിസി ചാപ്റ്ററിന്റെ സംഘാടകനായ പൊട്ടസ് ബ്ലാക്ക്, ഭരണഘടന ഉയർത്തിപ്പിടിക്കാൻ പ്രതിഷേധക്കാരോട് ഐക്യത്തോടെ നിൽക്കാൻ ആഹ്വാനം ചെയ്തു.
ഭരണഘടന ഉയർത്തിപ്പിടിക്കാൻ ആഹ്വാനം ചെയ്തതായിരുന്നു പ്രതിഷേധം. 50 പ്രതിഷേധങ്ങൾ, 50 സംസ്ഥാനങ്ങൾ, 1പ്രസ്ഥാനം എന്ന അർഥം വരുന്ന 50501 പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു രാജ്യവ്യാപകമായ പ്രതിഷേധങ്ങൾ.