കൊലപാതകം; ഫ്ലോറിഡയിൽ കുറ്റവാളിയുടെ വധശിക്ഷ നടപ്പാക്കി
പി.പി. ചെറിയാൻ
Monday, February 17, 2025 12:40 PM IST
ഫ്ലോറിഡ: റൈഫോർഡിലെ ഫ്ലോറിഡ സ്റ്റേറ്റ് ജയിലിൽ 64 വയസുകാരനായ ജെയിംസ് ഡെന്നിസ് ഫോർഡിനെ മാരകമായ കുത്തിവയ്പ്പിലൂടെ വധശിക്ഷയ്ക്ക് വിധേയനാക്കി. വ്യാഴാഴ്ച വൈകുന്നേരം 6.19ന് ഇയാൾ മരിച്ചതായി അധികൃതർ പ്രഖ്യാപിച്ചു.
1997ൽ ഗ്രിഗറി, കിംബർലി മാൽനോറി എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് വിധി നടപ്പാക്കിയത്. ഈ വർഷം ഫ്ലോറിഡയിൽ നടന്ന ആദ്യ വധശിക്ഷയും അമേരിക്കയിലെ നാലാമത്തേതുമാണ് ഫോർഡിന്റെ വധശിക്ഷ.
ഫോർഡിന്റെ മാനസിക വളർച്ച യഥാർഥ പ്രായത്തേക്കാൾ വളരെ കുറവാണെന്ന് ചൂണ്ടിക്കാട്ടി ഫോർഡിന്റെ അഭിഭാഷകർ വധശിക്ഷയ്ക്കെതിരേ വാദിച്ചിരുന്നു.