ഫിലഡല്‍ഫിയ ഈഗിള്‍സിന്റെ സൂപ്പര്‍ ബൗള്‍ വിജയം പമ്പ ആഘോഷിച്ചു
ജോര്‍ജ് ഓലിക്കല്‍
Friday, February 21, 2025 5:25 AM IST
ഫിലഡല്‍ഫിയ: നിലവിലുള്ള ലോക ചാന്പ്യന്മാരായ കന്‍സസ് സിറ്റി ചീഫിനെ വാശിയേറിയ പോരാട്ടത്തിലൂടെ പരാജയപ്പെടുത്തിയ ഫിലഡല്‍ഫിയ ഈഗിള്‍സ് ലോക ചാന്പ്യന്മാരായി. പമ്പ മലയാളി അസോസിയേഷന് ഈഗിള്‍സിന്റെ വിജയം ആഘോഷിക്കുന്നതിന് പമ്പ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററിൽ ഒത്തു ചേര്‍ന്നു. ഇത് രണ്ടാം പ്രാവശ്യമാണ് ഈഗിള്‍സ് ലോക ചാന്പ്യന്മാരാകുന്നത്.
എല്ലാ വര്‍ഷവും സെപ്റ്റംബറില്‍ ആരംഭിക്കുന്ന ടുര്‍ണ്ണമെന്റിൽ 32 ടീമുകള്‍ ഉള്‍പ്പെടുന്നു. ഇതിലെ 16 ടീമുകള്‍ അമേരിയ്ക്കന്‍ ലീഗിലും 16 ടീമുകള്‍ നാഷനല്‍ ലീഗിലുമായി കളിയാരംഭിക്കും. റഗുലര്‍ സീസണില്‍ 17 ഗെയിംമുകള്‍ നടക്കും അതില്‍ ഏറ്റവും കൂടുതല്‍ ഗെയിംമുകള്‍ ജയിക്കുന്ന നാലു ടീമുകള്‍ ഓരോ ലീഗില്‍ നിന്നും പ്ലേയോഫില്‍ എത്തും അവിടെ ഡിവിഷനല്‍ മത്സരങ്ങള്‍ നടക്കും. അവിടെത്തെ വിജയികള്‍ തമ്മില്‍ കോണ്‍ഫറൻസ് ചാന്പ്യന്‍ഷിപ്പ് നടക്കും.
കോണ്‍ഫറന്‍സ് ചാന്പ്യന്മാര് തമ്മില്‍ സൂപ്പര്‍ ബൗള്‍ ചാംപ്യൻഷിപ്പ് അഥവാ വിന്‍സ് ലെബ്രാടി ട്രോഫിയ്ക്കായി ഫെബ്രുവരി ആദ്യ ഞായറാഴ്ച ഏറ്റുമുട്ടുന്നു. 59-ാമത് ചാന്പ്യന്ഷിപ്പില് അമേരിയ്ക്കയിലെ ഭൂരിപക്ഷം മത്സര നിരീക്ഷകരെയും അമ്പരപ്പിച്ചുകൊണ്ട് വിജയ പ്രതീക്ഷ നിലനിര്‍ത്തിയ നിലവിലെ ചാന്പ്യനും മുൻ വര്‍ഷം സുപ്പര്‍ ബൗള്‍ ചാംപ്യന്‍ഷിപ്പ് കരസ്ഥമാക്കിയ കന്‍സസ് സിറ്റി ചീഫിനെയാണ് ഫിലഡല്‍ഫിയ ഈഗിള്‍സ് പരാജയപ്പെടുത്തിയത്.