സ്റ്റാർ എന്റർടൈൻമെന്റ് ’സിനി സ്റ്റാർ നൈറ്റ്’ മേയ് മുതൽ ജൂൺ വരെ അമേരിക്കയിൽ; വമ്പൻ താരനിര അണിനിരക്കും
ജോസഫ് ഇടിക്കുള
Friday, February 21, 2025 7:34 AM IST
ന്യൂജഴ്സി: മലയാളത്തിലെ താര നിര അണിനിരക്കുന്ന സംഗീത താര നിശ അമേരിക്കയിലും. ചിരിയും സംഗീതവും ഉല്ലാസവും നിറയ്ക്കാൻ പ്രിയ താരങ്ങളുടെ വമ്പൻ താര നിരയാണ് അമേരിക്കൻ യാത്രയിൽ പങ്കെടുക്കുക.
സ്റ്റാർ എന്റർടൈൻമെന്റ് അവതരിപ്പിക്കുന്ന സിനി സ്റ്റാർ നൈറ്റ് മെഗാ ഇവന്റിൽ മലയാളികളുടെ പ്രിയ താരങ്ങളായ നടി ഇനിയ, മാളവിക മേനോൻ, ഗായകൻ ശ്രീനാഥ്, ഗായിക രേഷ്മ രാഘവേന്ദ്ര, മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോൻ, നടൻ രാഹുൽ മാധവ്, മണിക്കുട്ടൻ, സംഗീതഞ്ജരായ മനോജ് ജോർജ്, അനുപ് കോവളം, പാലക്കാട് മുരളി തുടങ്ങിയവർ പങ്കെടുക്കും.
സ്റ്റാർ എന്റർടൈൻമെന്റിന്റെ ബാനറിലാണ് അമേരിക്കൻ ഐക്യ നാടുകളിൽ മേയ് - ജൂൺ മാസങ്ങളിൽ താരങ്ങൾ പര്യടനവുമായി എത്തുന്നത്. വ്യത്യസ്തമായ നൃത്താവിഷ്കാകരങ്ങളും മികച്ച പാട്ടുകളും നിറയെ കോമഡിയുമായി മലയാളികളെ ഉല്ലസിപ്പിക്കുവാൻ മൂന്നു മണിക്കൂർ നീളുന്ന ഒരു പാക്ക്ഡ് പ്രോഗ്രാമായിരിക്കുമിതെന്ന് സംഘാടകർ അറിയിച്ചു.
2025 മേയ് - ജൂൺ മാസങ്ങളിൽ അമേരിക്കയിൽ വിവിധ നഗരങ്ങളിൽ മുഴുവൻ താരങ്ങളും പങ്കെടുക്കുന്നവയും അല്ലാതെ ചെറിയ ഗ്രൂപ്പുകളായും വിവിധ ബഡ്ജറ്റുകളിൽ ഷോ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്: ജോസഫ് ഇടിക്കുള - 201 421 5303, ജെയിംസ് ജോർജ് - 973 985 8432, ബോബി ജേക്കബ് - 201 669 1477.