കുടുംബസംഗമം ഫെബ്രുവരി ഒന്നിന്
Thursday, January 30, 2025 11:57 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റ് സിറ്റി മാർത്തോമ്മാ ഇടവകയുടെ 22-ാമത് കുടുംബസംഗമം ഫെബ്രുവരി ഒന്നിന് വൈകുന്നേരം മൂന്ന് മുതൽ 10 വരെ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് കുവൈറ്റ് കോമ്പൗണ്ടിൽ വച്ച് നടത്തുന്നു.
ഗായകരായ അഞ്ജു ജോസഫ്, മരിയ കോലടി, ജിജോ മാത്യു, ജോ ജോസ് പീറ്റർ എന്നിവർ അണിനിരക്കുന്ന ഗാനവിരുന്ന് കുടുംബസംഗമത്തോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
വിവിധ കലാ - കായിക പരിപാടികൾ, അത്ഭുത ചെപ്പ്, ബിങ്കോ, നിരവധി ഭക്ഷണശാലകൾ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.
ഇടവക വികാരി റവ. ഡോ. ഫെനോ എം. തോമസിന്റെയും ജനറൽ കൺവീനർ ബിനു മാത്യു തോമസിന്റെയും നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി പ്രവർത്തിക്കുന്നു.