കുവൈറ്റ് എലത്തൂർ അസോസിയേഷന് പുതിയ ഭാരവാഹികൾ
അബ്ദുല്ല നാലുപുരയിൽ
Wednesday, January 29, 2025 5:12 PM IST
കുവൈറ്റ് സിറ്റി: കുവൈറ്റ് എലത്തൂർ അസോസിയേഷന്റെ(കെഇഎ) വാർഷിക ജനറൽ ബോഡി യോഗം ഫഹാഹീൽ തക്കാര ഓഡിറ്റോറിയത്തിൽ നടന്നു. മുഹമ്മദ് ഇക്ബാലിന്റെ ഖിറാഅത്തോടെ തുടങ്ങിയ യോഗം തകാര എംഡി അബ്ദുൽ റഷീദ് ഉദ്ഘാടനംചെയ്തു.
പ്രസിഡന്റ് യാക്കൂബ് എലത്തൂർ അധ്യക്ഷത വഹിച്ച ചടങ്ങ് ജോയിന്റ് സെക്രട്ടറി ഇബ്രാഹിം തൈതോട്ടത്തിൽ സ്വാഗതം പറഞ്ഞു. കഴിഞ്ഞവർഷത്തെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി ഹബീബ് എടേക്കാടും സാമ്പത്തിക റിപ്പോർട്ട് ട്രഷറർ സബീബ് മൊയ്തീനും അവതരിപ്പിച്ചു.
ഹ്രസ്വ സന്ദർശനാർഥം കുവൈറ്റിലെത്തിയ യൂസഫ് മാട്ടുവയിൽ ചടങ്ങിൽ സന്നിഹിതനായിരുന്നു. റിട്ടേർണിംഗ് ഓഫീസർ ഫിറോസ് ഹമീദിന്റെ നിയന്ത്രണത്തിൽ പുതിയ വർഷത്തേക്കുള്ള കമ്മിറ്റിയെ തെരഞ്ഞെടുത്തു.
യാക്കൂബ് എലത്തൂർ(ചെയർമാൻ), എം.കെ. നാസർ(മുഖ്യ രക്ഷാധികാരി), റഫീഖ് നടുക്കണ്ടി (പ്രസിഡന്റ്), കെ.എം. ആലിക്കുഞ്ഞി(ജനറൽ സെക്രട്ടറി), എൻ.ആർ. മുഹമ്മദ് ആരിഫ് (ട്രഷറർ), എം. അബ്ദുൽ അസീസ്(ഓർഗനൈസിംഗ് സെക്രട്ടറി), കെ. മുഹമ്മദ് അസ്ലം, സുനീർ കോയ (വൈസ് പ്രസിഡന്റുമാർ),
എം. റദീസ്, ഇബ്രാഹിം തൈത്തോട്ടത്തിൽ (ജോയിന്റ് സെക്രട്ടറിമാർ), എൻ. അർഷദ്, സബീബ് (ജോയിന്റ് ട്രഷറർമാർ), എൻ. ഫൈസൽ, പി. സിദ്ദീഖ്(ഉപദേശകസമിതി അംഗങ്ങൾ), മുഹമ്മദ് ഇക്ബാൽ, എം. ഹാഫിസ്, യാസർ (മീഡിയ വിംഗ് സെക്രട്ടിമാർ, എൻ. ഉനൈസ്(ഓഡിറ്റർ) എന്നിവരാണ് ഭാരവാഹികൾ.
അബ്ദുൽ അസീസ് മാട്ടുവയിൽ ജനറൽ ബോഡി യോഗം നിയന്ത്രിച്ചു.