പ്രവാസി ക്ഷേമനിധി മിനിമം പെൻഷൻ 5000 രൂപയാക്കി വർധിപ്പിക്കുക: നവയുഗം
Wednesday, January 29, 2025 12:20 PM IST
ദമാം: പ്രവാസി ക്ഷേമനിധിയിൽ അംഗമായ പ്രവാസികൾക്ക് നൽകുന്ന പെൻഷൻ തുക അയായിരം രൂപയാക്കി വർധിപ്പിക്കണമെന്ന് നവയുഗം ദമാം മദീനത്തുൽ അമ്മാലൽ യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന നവയുഗം ദമാം മദീനത്തുൽ അമ്മാലൽ യൂണിറ്റ് സമ്മേളനം നവയുഗം സീനിയർ നേതാവ് ഉണ്ണി പൂച്ചെടിയൽ ഉദ്ഘാടനം ചെയ്തു. നവയുഗം ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ, കേന്ദ്രകമ്മിറ്റി ട്രഷറർ സാജൻ കണിയാപുരം, ഗോപകുമാർ എന്നിവർ ആശംസാപ്രസംഗം നടത്തി.
മിനി സ്വാഗതവും സുരേന്ദ്രൻ നന്ദിയും പറഞ്ഞു. നവയുഗം മദീനത്ത് അമ്മൽ യൂണിറ്റിന്റെ ഭാരവാഹികളായി അലിയാർ (രക്ഷാധികാരി), റിയാസ് (പ്രസിഡന്റ്), മിനി ജോസഫ് (വൈസ് പ്രസിഡന്റ്), സുരേന്ദ്രൻ തയ്യിൽ (സെക്രട്ടറി), സുബിൽ സുധികൃപ (ജോയിന്റ് സെക്രട്ടറി) , ഇർഷാദ് (ഖജാൻജി) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.