ശ്രീനാരായണ മിഷൻ സെന്റർ ക്രിസ്മസ്, പുതുവത്സര ആഘോഷം സംഘടിപ്പിച്ചു
സന്ദീപ് പണിക്കർ
Thursday, January 9, 2025 6:44 AM IST
വാഷിംഗ്ടൺ ഡിസി: ശ്രീനാരായണ മിഷൻ സെന്റർ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ മേരിലാൻഡ് സെവൻലോക്ക് എലിമെന്ററി സ്കൂളിൽ വച്ച് ആഘോഷിച്ചു.
മുതിർന്ന അംഗങ്ങൾ നിലവിളക്ക് കൊളുത്തിയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.പ്രസിഡന്റ് ഷാം ജി ലാൽ എല്ലാവരെയും സ്വാഗതം ചെയ്തു. കലാപരിപാടികളിൽ എല്ലാവരും പങ്കെടുത്തു. നാടൻ വിഭവങ്ങള്‍ ഉൾക്കൊണ്ട സദ്യയും ഒരുക്കി. സദസിലെ മുതിർന്ന അമ്മമാരെ ആദരിച്ചു.
സെക്രട്ടറി സതി സന്തോഷ് കൃതജ്ഞത രേഖപ്പെടുത്തി. 2025 വർഷത്തേക്കുള്ള കമ്മിറ്റി അംഗങ്ങളെ സദസിനു പരിചയപ്പെടുത്തി. പ്രേംജിത്ത് (പ്രസിഡന്റ്), നീതു (സെക്രട്ടറി), വിദ്യ അരുൺ (ട്രഷറർ) എന്നിവർ ചുമതലയേറ്റു. സന്ദീപ് പണിക്കരുടെ നന്ദി പ്രകാശനത്തോടെ ആഘോഷങ്ങൾ സമാപിച്ചു.