വ​ത്തി​ക്കാ​ന്‍: 2025 ഫെ​ബ്രു​വ​രി മൂ​ന്നി​ന് കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കു​വേ​ണ്ടി​യു​ള്ള ലോ​ക സ​മ്മേ​ള​നം വി​ളി​ച്ചു​ചേ​ർ​ക്കു​മെ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ്ര​ഖ്യാ​പി​ച്ചു. ബു​ധ​നാ​ഴ്ച ന​ട​ന്ന പൊ​തു​സ​ന്പ​ർ​ക്ക പ​രി​പാ​ടി​ക്കി​ടെ​യാ​യി​രു​ന്നു മാ​ർ​പാ​പ്പ​യു​ടെ പ്ര​ഖ്യാ​പ​നം.

"സ്നേ​ഹി​ക്കു​ക, സം​ര​ക്ഷി​ക്കു​ക’​എ​ന്ന​താ​യി​രി​ക്കും സ​മ്മേ​ള​ന​ത്തി​ന്‍റെ വി​ഷ​യം. യു​ദ്ധം മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് സ​മ്മേ​ള​നം ച​ർ​ച്ച ചെ​യ്യു​മെ​ന്ന് മാ​ർ​പാ​പ്പ പ​റ​ഞ്ഞു.

കു​ട്ടി​ക​ളു​ടെ​യും കൗ​മാ​ര​ക്കാ​രു​ടെ​യും അ​വ​കാ​ശ​ങ്ങ​ൾ​ക്കു​വേ​ണ്ടി​യു​ള്ള അ​ന്ത്രാ​ഷ്‌​ട്ര ദി​ന​മാ​യി​രു​ന്നു ബു​ധ​നാ​ഴ്ച. കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് ന​വം​ബ​ർ 20 അ​ന്താ​രാ​ഷ്‌​ട്ര​ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​ത്.

സെ​ന്‍റ് എ​ജീ​ഡി​യോ​യി​ൽ​നി​ന്നു​ള്ള 100 കു​ട്ടി​ക​ളു​മാ​യി മാ​ർ​പാ​പ്പ വ​ത്തി​ക്കാ​ൻ ച​ത്വ​ര​ത്തി​ൽ ന​ട​ന്ന പൊ​തു​സ​ന്പ​ർ​ക്ക പ​രി​പാ​ടി​ക്കി​ട​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ബാ​ലാ​വ​കാ​ശ ലോ​ക​സ​മ്മ​ള​നം വി​ളി​ച്ചു​ചേ​ർ​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം മാ​ർ​പാ​പ്പ ന​ട​ത്തി​യ​യു​ട​ന്‍ കു​ട്ടി​ക​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ടു​ത്തേ​ക്ക് ഓ​ടി​യെ​ത്തു​ക​യാ​യി​രു​ന്നു.


യു​ക്രെ​യ്ന്‍ വി​ദ്യാ​ർ​ഥി​യു​ടെ ക​ത്തു വാ​യി​ച്ച് മാ​ർ​പാ​പ്പ

വ​ത്തി​ക്കാ​ൻ: റ​ഷ്യ-​യു​ക്രെ​യ്ന്‍ യു​ദ്ധം ആ​യി​രം ദി​വ​സം പി​ന്നി​ട്ട​തി​നെ അ​നു​സ്മ​രി​ച്ച് യു​ക്രെ​യ്നി​ൽ​നി​ന്നു​ള്ള യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി​യു​ടെ ക​ത്തു വാ​യി​ച്ച് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. ബുധനാഴ്ച ന​ട​ന്ന പൊ​തു​സ​ന്പ​ർ​ക്ക പ​രി​പാ​ടി​യു​ടെ അ​വ​സാ​ന​മാ​ണ് മാ​ർ​പാ​പ്പ ക​ത്തു വാ​യി​ച്ച​ത്.

"സ​ഹ​ന​ത്തി​ന്‍റെ ആ​യി​രം ദി​ന​ങ്ങ​ളെ​ക്കു​റി​ച്ച് പ​റ​യു​ന്പോ​ൾ ഞ​ങ്ങ​ളു​ടെ സ്നേ​ഹ​ത്തി​ന്‍റെ ആ​യി​രം ദി​ന​ങ്ങ​ളെ​ക്കു​റി​ച്ചു​കൂ​ടി' അ​ങ്ങു പ​റ​യു​മോ എ​ന്ന് വി​ദ്യാ​ർ​ഥി ക​ത്തി​ലൂ​ടെ മാ​ർ​പാ​പ്പ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

യു​ദ്ധം തു​ട​ങ്ങി​യ​തി​ന്‍റെ ആ​യി​രം ദി​ന​ത്തി​ന് ര​ണ്ടു ദി​വ​സം മു​ന്പ് യു​ക്രെ​യ്നി​ൽ​നി​ന്ന് ഒ​രു യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി​യു​ടെ ക​ത്ത് ല​ഭി​ച്ചു​വെ​ന്നു പ​റ​ഞ്ഞാ​ണ് മാ​ർ​പാ​പ്പ വാ​യി​ച്ച​ത്.

യു​ക്രെ​യ്ന്‍ പ്ര​സി​ഡ​ന്‍റ് വൊ​ളോ​ദി​മി​ർ സെ​ല​ൻ​സ്കി​യു​ടെ ഭാ​ര്യ ഒ​ലി​ന സെ​ല​ന്‍​സ്കി​യും പൊ​തു​സ​ന്പ​ർ​ക്ക പ​രി​പാ​ടി​യി‍​ൽ പ​ങ്കെ​ടു​ത്തു.""​മാ​ന​വി​ക​യ്ക്കെ​തി​രേ​യു​ള്ള നാ​ണം​കെ​ട്ട ദു​ര​ന്തം'' എ​ന്നാ​ണ് മാ​ർ​പാ​പ്പ യു​ക്രെ​യ്ന്‍ യു​ദ്ധ​ത്തെ വി​ശേ​ഷി​പ്പി​ച്ച​ത്.