ബി​ർ​മിം​ഗ്ഹാം: സ​മീ​ക്ഷ യു​കെ ഏ​ഴാം ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യ ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ൾ
പൂ​ർ​ത്തി​യാ​യി. വെ​യി​ൽ​സ്, ബി​ർ​മിം​ഗ്ഹാം ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ളാ​ണ് ഏ​റ്റ​വും ഒ​ടു​വി​ൽ സ​മാ​പി​ച്ച​ത്.

ഈ ​മാ​സം പ​ത്തി​ന് മാ​ഞ്ച​സ്റ്റ​റി​ലാ​യി​രു​ന്നു ആ​ദ്യ ഏ​രി​യ സ​മ്മേ​ള​നം. ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മ്മേ​ള​ന​ങ്ങ​ൾ വി​ല​യി​രു​ത്തി. യൂ​ണി​റ്റ് സ​മ്മേ​ള​ന​ങ്ങ​ളി​ൽ നി​ന്നും ല​ഭി​ച്ച ക്രി​യാ​ത്മ​ക നി​ർ​ദേ​ശ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു.

പു​തി​യ കാ​ല​ത്തി​നൊ​ത്ത് ഭാ​വി പ​രി​പാ​ടി​ക​ൾ രൂ​പ​പ്പെ​ടു​ത്തി. പ​ങ്കാ​ളി​ത്ത​ത്തി​ൽ മു​ൻ സ​മ്മേ​ള​ന​ങ്ങ​ളെ ക​വ​ച്ചു​വ​യ്ക്കു​ന്ന​താ​യി​രു​ന്നു ഇ​ത്ത​വ​ണ​ത്തേ​ത്. ഓ​രോ ഏ​രി​യ ക​മ്മി​റ്റി​ക​ൾ​ക്കും പു​തി​യ നേ​തൃ​ത്വം നി​ല​വി​ൽ വ​ന്നു.

അ​നു​ഭ​വ സ​മ്പ​ത്തും യു​വ​ത്വ​വും ചേ​ർ​ന്ന ക​മ്മി​റ്റി​ക​ളി​ൽ വ​നി​താ പ്രാ​തി​നി​ധ്യ​വും ഉ​റ​പ്പാ​ക്കി. പ്ര​വ​ർ​ത്ത​ന സൗ​ക​ര്യ​ത്തി​നാ​യി നോ​ർ​ത്തേ​ൺ അ​യ​ർ​ല​ൻ​ഡി​ൽ പു​തി​യ ഏ​രി​യ ക​മ്മ​റ്റി രൂ​പീ​ക​രി​ച്ചു. ഇ​തോ​ടെ നാ​ഷ​ണ​ൽ ക​മ്മി​റ്റി​ക്ക് കീ​ഴി​ലു​ള്ള ഏ​രി​യ ക​മ്മി​റ്റി​ക​ളു​ടെ എ​ണ്ണം അ​ഞ്ചാ​യി.

മാ​ഞ്ച​സ്റ്റ​ർ ഏ​രി​യ സെ​ക്ര​ട്ട​റി​യാ​യി ഷി​ബി​ൻ കാ​ച്ച​പ്പ​ള്ളി​യേ​യും ജോ​യിന്‍റ് സെ​ക്ര​ട്ട​റി​യാ​യി സ്വ​രൂ​പ് കൃ​ഷ്ണ​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ആ​തി​ര രാ​മ​കൃ​ഷ്ണ​നാ​ണ് നോ​ർ​ത്തേ​ൺ അ​യ​ർ​ലൻഡ് ഏ​രി​യ സെ​ക്ര​ട്ട​റി. ര​ഞ്ജു രാ​ജു​വാ​ണ് ജോ​യിന്‍റ് സെ​ക്ര​ട്ട​റി.


ല​ണ്ട​ൻ ഏ​രി​യ സെ​ക്ര​ട്ട​റി​യാ​യി അ​ൽ​മി​ഹ​റാ​ജും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി അ​ജീ​ഷ് ഗ​ണ​പ​തി​യാ​ട​നും ല​ണ്ട​ൻ ഏ​രി​യ ക​മ്മി​റ്റി​യെ ന​യി​ക്കും. വെ​യി​ൽ​സ് ക​മ്മി​റ്റി​യു​ടെ പു​തി​യ സെ​ക്ര​ട്ട​റി​യാ​യി അ​ഖി​ൽ ശ​ശി​യും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി ഐ​ശ്വ​ര്യ നി​ഖി​ലും ചു​മ​ത​ല​യേ​റ്റു.

മ​ണി​ക​ണ്ഠ​ൻ കു​മാ​ര​നും ഏ​രി​യ സെ​ക്ര​ട്ട​റി​യാ​യും ജോ​യിന്‍റ് സെ​ക്ര​ട്ട​റി​യാ​യി ബി​പി​ൻ ഫി​ലി​പ്പു​മാ​ണ് ന ക​മ്മി​റ്റി​യു​ടെ പു​തി​യ നേ​തൃ​ത്വം. ഈ ​മാ​സം 30ന് ​ബി​ർ​മിംഗ്ഹാ​മി​ലെ ഹോ​ളി നെ​യിം പാ​രി​ഷ് സെ​ന്‍റ​ർ ഹാ​ളി​ലാ​ണ് ഏ​ഴാ​മ​ത് സ​മീ​ക്ഷ യു​കെ ദേ​ശീ​യ സ​മ്മേ​ള​നം.

സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം കെ.കെ. ശൈ​ല​ജ പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​മീ​ക്ഷ​യു​ടെ 33 യൂ​ണി​റ്റു​ക​ളി​ൽ നി​ന്നാ​യി ഇ​രു​ന്നൂ​റോ​ളം പ്ര​തി​നി​ധി​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

സി​പി​​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും മ​ന്ത്രി​യു​മാ​യ എം​ബി രാ​ജേ​ഷ് പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.