സ്ക​ന്തോ​ർ​പ്പ്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ഏ​ഴാ​മ​ത് ബൈ​ബി​ൾ ക​ലോ​ത്സ​വ മ​ത്സ​ര​ങ്ങ​ൾ ശനിയാഴ്ച സ്ക​ൻ​തോ​ർ​പ്പി​ലെ ഫ്ര​ഡ​റി​ക് ഗൗ ​സ്‌​കൂ​ളി​ൽ ന​ട​ക്കും.

പ​ന്ത്ര​ണ്ട് സ്റ്റേ​ജു​ക​ളി​ലാ​യി രൂ​പ​ത​യി​ലെ പ​ന്ത്ര​ണ്ട് റീ​ജി​യ​ണു​ക​ളി​ൽ നി​ന്നു​മു​ള്ള ര​ണ്ടാ​യി​ര​ത്തി​ല​ധി​കം മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ രാ​വി​ലെ 8.15ന് ​ര​ജി​സ്‌​ട്രേ​ഷ​നോ​ടെ ആ​രം​ഭി​ക്കു​ക​യും ഒന്പതിന് ന​ട​ക്കു​ന്ന ബൈ​ബി​ൾ പ്ര​തി​ഷ്ഠ​യോ​ടു​കൂ​ടി ഉ​ദ്‌​ഘാ​ട​ന സ​മ്മേ​ള​നം ആ​രം​ഭി​ക്കും ചെയ്യും.

ബൈ​ബി​ൾ പ്ര​തി​ഷ്‌ഠ പ്ര​ദി​ക്ഷ​ണ​ത്തി​ൽ പി​താ​വി​നോ​ട് ചേ​ർ​ന്ന് മി​ഷ​ൻ ലീ​ഗ് കു​ട്ടി​ക​ളും വോ​ള​ന്‍റീ​ഴ്സും ബൈ​ബി​ൾ അ​പ്പ​സ്റ്റോ​ലേ​റ്റ് പ്ര​തി​നി​ധി​ക​ളും ബ​ഹു​മാ​ന​പ്പെ​ട്ട സി​സ്റ്റേ​ഴ്സ്, വൈ​ദീ​ക​ർ എ​ന്നി​വ​രും അ​ണി​ചേ​രും.

തു​ട​ർ​ന്ന് അ​ഭി​വ​ന്ദ്യ പി​താ​വും മു​ഖ്യ വി​കാ​രി​ജ​ന​റ​ൽ അ​ച്ച​നും പാ​സ്റ്റ​റ​ൽ കോ​ഓർ​ഡി​നേ​റ്റ​റും വൈ​ദി​ക​രും സി​സ്റേ​ഴ്സും ബൈ​ബി​ൾ അ​പ്പ​സ്റ്റോ​ലേ​റ്റ് പ്ര​തി​നി​ധി​ക​ളും അ​ൽ​മാ​യ പ്ര​ധി​നി​ധി​ക​ളും ചേ​ർ​ന്ന് തി​രിതെ​ളി​ക്കും.​

രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ലി​ന്‍റെ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ന് ശേ​ഷം പ​ത്തു​ മു​ത​ൽ വി​വി​ധ സ്റ്റേ​ജു​ക​ളി​ലാ​യി മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും. കൂ​ടു​ത​ൽ കോ​ച്ചു​ക​ൾ ക​ഴി​ഞ്ഞ വ​ർഷ​ങ്ങ​ളി​ലേ​തി​നേ​ക്കാ​ൾ എ​ത്തു​ന്ന​തി​നാ​ൽ കോ​ച്ചു​ക​ൾ സ്കൂ​ൾ കോ​മ്പൗ​ണ്ടി​ൽ ത​ന്നെ പാ​ർ​ക്ക് ചെ​യ്യു​വാ​നു​ള്ള ക്ര​മീ​ക​ര​ങ്ങ​ളാ​ണ് പ​ര​മാ​വ​ധി ചെ​യ്തി​രി​ക്കു​ന്ന​ത്.

20ൽ പ​രം കോ​ച്ചു​ക​ൾ സ്കൂ​ൾ കോ​മ്പൗ​ണ്ടി​ൽ പാ​ർ​ക്ക് ചെ​യ്യാ​വു​ന്ന രീ​തി​യി​ലാ​ണ് ക്ര​മീ​ക​ര​ങ്ങ​ൾ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. കാ​റു​ക​ളി​ൽ എ​ത്തു​ന്ന​വ​ർ ഗ്രാ​സ് ഏ​രി​യ​യി​ലാ​ണ് പാ​ർ​ക്ക് ചെ​യ്യേ​ണ്ട​ത്. സു​ഗ​മ​മാ​യ കാ​ർ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നാ​യി വോ​ള​ന്‍റീ​ഴ്സി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കേ​ണ്ട​താ​ണ്.

പ്ര​ധാ​ന സ്റ്റേ​ജു​ക​ളു​ടെ അ​ടു​ത്ത് മു​ഴു​വ​ൻ സ​മ​യ​വും പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​പ് ഡെ​സ്ക് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. മ​ത്സ​രാ​ർ​ഥി​ക​ളു​ടെ ചെ​സ് ന​മ്പ​റു​ക​ൾ ഓ​രോ റീ​ജി​യ​ണു​ക​ളി​ൽ നി​ന്നും നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട​വ​ർ ഡൈ​നിംഗ് ഹാ​ളി​ൽ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന കൗ​ണ്ട​റു​ക​ളി​ൽ നി​ന്നും വാ​ങ്ങേ​ണ്ട​താ​ണ്.

റീ​ജി​യ​ണ​ലി​ൽ നി​ന്നും നി​ർദേ​ശി​ക്ക​പ്പെ​ട്ട​വ​ർ രാ​വി​ലെ ഒന്പതിന് ​മു​ന്പ​ത​ന്നെ മ​ത്സ​രാ​ർ​ഥി​ക​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ൻ ന​മ്പ​ർ കൈ​പ്പ​റ്റേ​ണ്ട​താ​ണ്. ഓ​രോ റീ​ജി​യ​നും ന​ൽ​കു​ന്ന ക​വ​റി​ൽ ഓ​രോ മി​ഷ​നി​ൽ നി​ന്നും പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ ചെ​സ് ന​മ്പ​റു​ക​ളും മ​ത്സ​രാ​ർഥി​ക​ളോ​ടൊ​പ്പം എ​ത്തു​ന്ന മു​ൻ‌​കൂ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​വ​ർ​ക്കു​ള്ള റി​സ്റ്റ് ബാ​ൻ​ഡും മി​ഷ​ൻ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ത്യ​കം തി​രി​ച്ചാ​യി​രി​ക്കും വ​ച്ചി​രി​ക്കു​ക.

റി​സ്റ്റ്ബാ​ൻ​ഡി​ൽ കൊ​ടു​ത്തി​രി​ക്കു​ന്ന ക്യുആ​ർ കോ​ഡു​വ​ഴി മ​ത്സ​ര​ങ്ങ​ളു​ടെ ഫ​ല​ങ്ങ​ൾ അ​റി​യാ​ൻ സാ​ധി​ക്കും. രാ​വി​ലെ എ​ട്ട് ​മു​ത​ൽ ചെ​യ്ഞ്ചിംഗ് റൂ​മു​ക​ൾ ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.


ര​ണ്ട് റീ​ജി​യ​ണു​ക​ൾ​ക്ക് ഒ​രു ഫി​മെ​യി​ൽ ചെ​യ്ഞ്ചിംഗ് റൂം ​എ​ന്ന രീ​തി​യി​ൽ ആ​റ് ചെ​യ്ഞ്ചിംഗ് റൂ​മു​ക​ളും പു​രു​ഷ​ൻ​മാ​ർ​ക്കാ​യി പൊ​തു​വാ​യി മൂ​ന്ന് ചെ​യ്ഞ്ചിംഗ് റൂ​മു​ക​ളു​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

താ​ത്കാ​ലി​ക​മാ​യി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന ചാ​പ്പ​ലി​ൽ അ​ന്നേ​ദി​വ​സം രാ​വി​ലെ ഏ​ഴിന് വോ​ള​ന്‍റീഴ​ർ​സി​നാ​യി​ട്ടു​ള്ള വി​ശു​ദ്ധ​കു​ർ​ബാ​ന​യും തു​ട​ർ​ന്ന് 10നും 12നും ഉ​ച്ച​ക്കു​ശേ​ഷം രണ്ടിനും നാലിനും വി​ശു​ദ്ധ കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ഇ​ട​വി​ട്ട സ​മ​യ​ങ്ങ​ളി​ൽ പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​രാ​ധ​ന​യും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

പ​തി​നൊ​ന്നു ശേ​ഷം ആ​ദ്യ മ​ത്സ​ര​ങ്ങ​ളു​ടെ ഫ​ലം പു​റ​ത്തു​വ​രും. ബൈ​ബി​ൾ അ​പ്പ​സ്റ്റോ​ല​റ്റ് വെ​ബ്‌​സൈ​റ്റി​ൽ കൂ​ടി​യും ഡൈ​നിംഗ് ഹാ​ളി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന വ​ലി​യ ടെ​ലി​വി​ഷ​ൻ സ്‌​ക്രീ​നി​ലി​ലും ബൈ​ബി​ൾ അ​പ്പ​സ്റ്റോ​ല​റ്റ് ജ​ന​റ​ൽ ബോ​ഡി ഗ്രൂ​പ്പി​ലും റി​സ്റ്റ് ബാ​ൻ​ഡി​ലു​ള്ള ക്യുആ​ർ കോ​ഡി​ലും റി​സ​ൾ​ട്ടു​ക​ൾ ല​ഭ്യ​മാ​യി​രി​ക്കും.

മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത ഷോ​ർ​ട് ഫി​ലി​മു​ക​ൾ ക​ലോ​ത്സ​വ വേ​ദി​യി​ൽ പ്ര​ത്യേ​കം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന സ്റ്റേ​ജി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​താ​ണ്. ഒ​ന്നാം സ്ഥാ​നം നേ​ടി​യ ഷോ​ർ​ട്ട് ഫി​ലിം പ്ര​ധാ​ന വേ​ദി​യി​ൽ സ​മ്മാ​ന​ദാ​ന​ത്തി​ന് മു​ൻ​പ് പ്ര​ദ​ർശി​പ്പി​ക്കും.

5.45​ മു​ത​ൽ സ​മ്മാ​ന​ദാ​ന ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച് എ​ട്ടിന് സ​മ്മാ​ന​ദാ​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കും. രൂ​പ​ത ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി രൂ​പ​ത ബൈ​ബി​ൾ അ​പ്പ​സ്റ്റോ​ല​റ്റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ആ​ന്‍റ​ണി മാ​ത്യു അ​റി​യി​ച്ചു.

രാ​വി​ലെ എ​ട്ടു ​​മു​ത​ൽ ഡൈ​നിംഗ് ഹാ​ളി​ൽ പ്ര​ഭാ​ത​ഭ​ക്ഷ​ണം ത​യാ​റാ​യി​രി​ക്കും. വൈ​കു​ന്നേ​രം ക​ലോ​ത്സ​വം ക​ഴി​യു​ന്ന​തു​വ​രെ ഭ​ക്ഷ​ണം വാ​ങ്ങു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

രൂ​പ​ത ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​ത് അ​ഭി​വ​ന്ദ്യ പി​താ​വിന്‍റെ അ​നു​ഗ്ര​ഹ​ത്തോ​ടെ പെ​രി​യ പ്രോ​ട്ടോ​സി​ഞ്ചെ​ല്ലൂ​സ് ആ​ന്‍റണി ചു​ണ്ടെ​ലി​ക്കാ​ട്ട് അ​ച്ചന്‍റെ​യും പാ​സ്റ്റ​റ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ടോം ​ഓ​ലി​ക്ക​രോ​ട്ട് അ​ച്ച​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ജോ​ർ​ജ് എ​ട്ടു​പ​റ​യി​ൽ അ​ച്ച​ൻ ചെ​യ​ർ​മാ​നാ​യി​ട്ടു​ള്ള 12 റീ​ജി​യ​ണു​ക​ളി​ൽ നി​ന്നു​മു​ള്ള 24 അം​ഗ ക​മ്മി​ഷ​ൻ അം​ഗ​ങ്ങ​ളാ​ണ്.

ജോ​ൺ പു​ളി​ന്താ​ന​ത് അ​ച്ച​നും ജോ​സ​ഫ് പി​ണ​ക്കാ​ട്ട് അ​ച്ച​നും വ​ർ​ഗീ​സ് കൊ​ച്ചു​പു​ര​ക്ക​ൽ അ​ച്ച​നും ക​ലോ​ത്സ​വ ജോ​യി​ന്‍റ് കോ​ഓർ​ഡി​നേ​റ്റ​ർ​സ് ആ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

ബൈ​ബി​ൾ ക​ലോ​ത്സ​വ​മ​ത്സ​ര​ങ്ങ​ൾ രൂ​പ​ത ഫേ​സ്ബു​ക്കി​ലൂ​ടെ​യും യു ​ട്യൂ​ബ് ചാ​ന​ലി​ലും മാ​ഗ്‌​ന​വി​ഷ​ൻ ചാ​ന​ലി​ൽ കൂ​ടി​യും ലൈ​വ് പ്ര​ക്ഷേ​പ​ണം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

രൂ​പ​ത ബൈ​ബി​ൾ അ​പ്പൊ​സ്‌​ത​ലേ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി ബൈ​ബി​ൾ അ​പ്പൊ​സ്‌​ത​ലേ​റ്റി​ന് വേ​ണ്ടി ജി​മ്മി​ച്ച​ൻ ജോ​ർ​ജ് അ​റി​യി​ച്ചു.