ലണ്ടൻ: 2025ലെ ​യു​ക്മ ക​ല​ണ്ട​റി​ന്‍റെ പ്ര​കാ​ശ​ന ക​ർ​മം ആ​ഷ്ഫോ​ർ​ഡ് എം​പി സോ​ജ​ൻ ജോ​സ​ഫ് യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ വ​ച്ച് നി​ർ​വ​ഹി​ച്ചു. മു​ൻ വ​ർ​ഷ​ങ്ങ​ളി​ലേ​ത് പോ​ലെ വിവിധ ക​ള​റി​ൽ അ​തി​മ​നോ​ഹ​ര​മാ​യാ​ണ് ഇ​ക്കു​റി​യും യു​ക്മ ക​ല​ണ്ട​ർ തയാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

ക​ല​ണ്ട​ർ സൌ​ജ​ന്യ​മാ​യി ല​ഭി​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ താഴെയുള്ള ലി​ങ്കി​ൽ പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്. ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് തി​ക​ച്ചും സൗ​ജ​ന്യ​മാ​യി ക​ല​ണ്ട​ർ ഭ​വ​ന​ങ്ങ​ളി​ൽ എ​ത്തി​ച്ച് ത​രു​ന്ന​താ​ണെന്ന് സംഘാടകർ അറിയിച്ചു.


ലൈ​ഫ് ലൈ​ൻ പ്രൊ​ട്ട​ക്ട് ലി​മി​റ്റ​ഡ്, പോ​ൾ ജോ​ൺ & കോ ​സോ​ളി​സി​റ്റേ​ഴ്സ്, ദ ​ടി​ഫി​ൻ ബോ​ക്സ്, ഫ​സ്റ്റ് കോ​ൾ നോ​ട്ടിം​ഗ്ഹാം, ട്യൂ​ട്ട​ർ വേ​വ്സ്, ല​വ് ടു ​കെ​യ​ർ, മു​ത്തൂ​റ്റ് ഗ്രൂ​പ്പ്, ഗ്ലോ​ബ​ൽ സ്റ്റ​ഡി ലി​ങ്ക് എ​ന്നീ പ്ര​മു​ഖ ബി​സി​ന​സ് ഗ്രൂ​പ്പു​ക​ളാ​ണ് യു​ക്മ ക​ല​ണ്ട​ർ സ്പോ​ൺ​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

ക​ല​ണ്ട​ർ ല​ഭി​ക്കു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള ലി​ങ്ക്: https://docs.google.com/forms/d/e/1FAIpQLSfI9YQgxuOs6Fy1JU92BbJc0tRpCpgg4g8ihVDM6Ci8zdmYVg/viewform