റോം: ​സ​ഭൈ​ക്യ ബ​ന്ധ​ത്തി​ൽ പ​ര​സ്പ​രം ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സു​റി​യാ​നി സ​ഭ​യും ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യും. ഇ​രു സ​ഭ​ക​ളും ത​മ്മി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ആ​രം​ഭി​ച്ച ഡ​യ​ലോ​ഗ് മീ​റ്റിം​ഗി​ന്‍റെ തു​ട​ർ​ച്ച​യാ​യി മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സു​റി​യാ​നി സ​ഭ​യു​ടെ എ​പ്പി​സ്കോ​പ്പ​ൽ സി​ന​ഡ് അം​ഗ​ങ്ങ​ളെ കൂ​ടി കാ​ഴ്ച​യ്ക്കാ​യി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ക്ഷ​ണി​ച്ച​ത് അ​നു​സ​രി​ച്ചാ​ണ് എ​പ്പി​സ്കോ​പ്പ​ൽ സി​ന​ഡ് പ്ര​തി​നി​ധി​ക​ളാ​യി എ​ട്ട് പി​താ​ക്ക​ന്മാ​ർ റോ​മി​ൽ എ​ത്തി​ച്ചേ​ർ​ന്ന​ത്.

തിങ്കളാഴ്ച ഒ​രു മ​ണി​ക്കു​ർ മീ​റ്റിം​ഗി​ൽ എ​പ്പി​സ്കോ​പ്പ​ൽ പ്ര​തി​നി​ധി സം​ഘം മാ​ർ​പാ​പ്പ​യു​മാ​യി കൂ​ടിക്കാ​ഴ്ച​യും ച​ർ​ച്ച​യും ന​ട​ത്തി. മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഡോ. ​ജോ​സ​ഫ് മാ​ർ ബ​ർ​ന്ന​ബാ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പോ​ലീ​ത്ത​യാ​ണ് പ്ര​തി​നി​ധി സം​ഘ​ത്തെ ന​യി​ക്കു​ന്ന​ത്.



തി​രു​വ​ന​ന്ത​പു​രം കൊ​ല്ലം ഭ​ദ്രാ​സ​ന അ​ധി​പ​നും സു​വി​ശേ​ഷ പ്ര​സം​ഗ സം​ഘം പ്ര​സി​ഡ​ന്‍റു​മാ​യ ഡോ. ​ഐ​സ​ക്ക് മാ​ർ ഫീ​ല​ക്സി​നോ​സ്, നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന അ​ധി​പ​നും അ​ഖി​ല ലോ​ക സ​ഭാ കൗ​ൺ​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി അം​ഗ​വു​മാ​യ ഡോ. ​ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സ്, കു​ന്നം​കു​ളം മ​ല​ബാ​ർ ഭ​ദ്രാ​സ​ന അ​ധി​പ​നും സ​ൺ​ഡേ​സ്കൂ​ൾ സ​മാ​ജം പ്ര​സി​ഡ​ന്‍റു​മാ​യ ഡോ. ​മാ​ത്യൂ​സ് മാ​ർ മ​ക്കാ​റി​യോ​സ്,


കൊ​ട്ടാ​ര​ക്ക​ര പു​ന​ലൂ​ർ ഭ​ദ്രാ​സ​ന അ​ധി​പ​നും സേ​വി​കാ സം​ലം പ്ര​സി​ഡന്‍റു​മാ​യ ഡോ. ​തോ​മ​സ് മാ​ർ തി​ത്തോ​സ്, ഡ​ൽ​ഹി ഭ​ദ്രാ​സ​ന അ​ധി​പ​ൻ സ​ഖ​റി​യാ​സ് മാ​ർ അ​പ്രേം, യു​കെ - യൂ​റോ​പ്പ് - ആ​ഫ്രി​ക്ക - മു​ബൈ ഭ​ദ്രാ​സ​ന​ങ്ങ​ളു​ടെ അ​ധി​പ​ൻ ഡോ. ​ജോ​സ​ഫ് മാ​ർ ഇ​വാ​നി​യോ​സ്, അ​ടൂ​ർ ഭ​ദ്രാ​സ​ന അ​ധി​പ​നും സ​ന്ന​ദ്ധ സു​വി​ശേ​ഷ​ക സം​ഘം പ്ര​സി​ഡ​ന്‍റു​മാ​യ മാ​ത്യൂ​സ് മാ​ർ സെ​റാ​ഫിം എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് എ​ട്ടം​ഗ എ​പ്പി​സ്കോ​പ്പ​ൽ പ്ര​തി​നി​ധി സം​ഘം.

മാ​ർ​പാ​പ്പ​യു​മാ​യു​ള്ള കൂ​ടി​ക്കാഴ്ച​യ്ക്ക് ഒ​പ്പം പൊ​ന്തി​ഫി​ക്ക​ൽ ഗ്രി​ഗോ​റി​യ​ൻ യൂ​ണി​വേ​ഴ്സി​റ്റി, ഡി​ക്കാ​സ്റ്റ​റെ ഫോ​ർ പ്രൊ​മോ​ട്ടിം​ഗ് ക്രി​സ്റ്റ്യ​ൻ യൂ​ണി​റ്റി എ​ന്നി​വ​ട​ങ്ങ​ളി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പ്ര​ത്യേ​ക മീ​റ്റിം​ഗു​ക​ളി​ലും എ​പ്പി​സ്കോ​പ്പ​ൽ പ്ര​തി​നി​ധി സം​ഘം സം​ബ​ന്ധി​ക്കു​ന്നു​ണ്ട്.