ബി​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ര​ണ്ടാം പ​ഞ്ച​വ​ത്സ​ര അ​ജ​പാ​ല​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഈ ​വ​ർ​ഷം ആ​ച​രി​ക്കു​ന്ന ദൈ​വ​ശാ​സ്ത്ര വ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ന​ട​ക്കു​ന്ന ദൈ​വ​ശാ​സ്ത്ര ക്വി​സ് മ​ത്സ​ര​ങ്ങ​ളു​ടെ ഫൈ​ന​ലി​സ്റ്റു​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

ഇ​ട​വ​ക/ മി​ഷ​ൻ/ പ്രൊ​പ്പോ​സ​ഡ്‌ മി​ഷ​ൻ ത​ല​ത്തി​ൽ ന​ട​ന്ന വാ​ശി​യേ​റി​യ മ​ത്സ​ര​ങ്ങ​ൾ​ക്ക് ശേ​ഷം റീ​ജി​യ​ണ​ൽ ത​ല​ങ്ങ​ളി​ൽ ന​ട​ന്ന ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് ഫൈ​ന​ലി​സ്റ്റു​ക​ളാ​യി 40 കു​ടും​ബ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

രൂ​പ​ത​യു​ടെ ര​ണ്ടാം പ​ഞ്ച​വ​ത്സ​ര അ​ജ​പാ​ല​ന പ​ദ്ധ​തി​യി​ൽ ആ​ച​രി​ക്കു​ന്ന ദൈ​വ​ശാ​സ്ത്ര വ​ർ​ഷ​ത്തി​ൽ രൂ​പ​ത​യി​ലെ മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ളെ​യും സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ ദൈ​വ​ശാ​സ്ത്രം കൂ​ടു​ത​ൽ ആ​ഴ​ത്തി​ൽ പ​ഠി​പ്പി​ക്കു​വാ​നും സ​ഭ​യു​ടെ ദൈ​വ​ശാ​സ്ത്ര​ത്തെ​പ്പ​റ്റി​യു​ള്ള ധാ​ര​ണ​ക​ൽ കൂ​ടു​ത​ൽ ബ​ല​പ്പെ​ടു​ത്തു​വാ​നും വേ​ണ്ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന ക്വി​സ് മ​ത്സ​ര​ത്തി​ന്‍റെ ഫൈ​ന​ൽ മ​ത്സ​രം ദൈ​വ​ശാ​സ്ത്ര വ​ർ​ഷ​ത്തി​ന്‍റെ സ​മാ​പ​നം കു​റി​ക്കു​ന്ന ന​വം​ബ​ർ 30ന് ​ലി​വ​ർ​പൂ​ൾ ഔ​ർ ലേ​ഡി ക്വീ​ൻ ഓ​ഫ് പീ​സ് ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് ലൈ​വ് ആ​യി​ട്ടാ​ണ് ന​ട​ക്കു​ക.


രൂ​പ​താ ത​ല മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന ടീ​മി​ന് 3000 പൗ​ണ്ട് കാ​ഷ് പ്രൈ​സും ട്രോ​ഫി​യും ര​ണ്ടാം സ്ഥാ​നം ല​ഭി​ക്കു​ന്ന ടീ​മി​ന് 2000 പൗ​ണ്ട് കാ​ഷ് പ്രൈ​സും ട്രോ​ഫി​യും മൂ​ന്നാം സ്ഥാ​നം നേ​ടു​ന്ന ടീ​മി​ന് 1000 പൗ​ണ്ട് കാ​ഷ് പ്രൈ​സും ട്രോ​ഫി​യും ന​ൽ​കും.

രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ വി​ജ​യി​ക​ൾ​ക്കും ഫൈ​ന​ലി​സ്റ്റു​ക​ൾ​ക്കു​മു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും. ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ ടീ​മു​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി ന​ട​ക്കു​ന്ന പ്രാ​ഥ​മി​ക എ​ഴു​ത്തു മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​കു​ന്ന ആ​റ് ടീ​മു​ക​ളാ​ണ് ലൈ​വ് ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

മ​ത്സ​ത്തി​ന്‍റെ ലൈ​വ് സം​പ്രേ​ക്ഷ​ണം രൂ​പ​ത​യു​ടെ ഔ​ദ്യോ​ഗി​ക യു​ട്യൂ​ബ്, സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ കൂ​ടി​യും സം​പ്രേ​ക്ഷ​ണം ചെ​യ്യും. 30ന് ​ന​ട​ക്കു​ന്ന ക്വി​സ് മ​ത്സ​ര​ത്തി​നാ​യു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​താ​യി പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്രെ​ട്ട​റി റോ​മി​ൽ​സ് മാ​ത്യു അ​റി​യി​ച്ചു.