ആം​സ്റ്റർഡാം: നെ​ത​ര്‍​ല​ന്‍​ഡ്സി​ല്‍ ഇ​സ്ര​യേ​ല്‍​വി​രു​ദ്ധ പ്ര​ക്ഷോ​ഭം അ​ക്ര​മാ​സ​ക്ത​മാ​യി. പ്ര​ക്ഷോ​ഭ​ക​ര്‍ ട്രെ​യ്നി​നു തീ​യി​ട്ടു. ഇ​വ​ര്‍ പ​ല​സ്തീ​ന്‍റെ പ​താ​ക​യും ഉ​യ​ര്‍​ത്തി.

പ​ട​ക്കം ക​ത്തി​ച്ച് കാ​റു​ക​ള്‍​ക്കു നേ​രേ എ​റി​യു​ന്ന സം​ഭ​വം പ​ല​യി​ട​ത്തും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. വെ​സ്റ്റേ​ണ്‍ ആം​സ്റ്റ​ര്‍​ഡാ​മി​ല്‍ ഡ​സ​ന്‍​ക​ണ​ക്കി​ന് യു​വാ​ക്ക​ളാ​ണ് പ്ര​ക്ഷോ​ഭ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്.


പ​ല​സ്തീ​നെ സ്വ​ത​ന്ത്ര​മാ​ക്കു​ക എ​ന്ന മു​ദ്രാ​വാ​ക്യ​മാ​ണ് ഇ​വ​ര്‍ ഉ​യ​ര്‍​ത്തി​യ​ത്. പോലീ​സ് ഇ​വ​രെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ പി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. ആ​ര്‍​ക്കും പ​രി​ക്കു​ള്ള​താ​യി റി​പ്പോ​ര്‍​ട്ടി​ല്ല. നി​ര​വ​ധി പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.