ഗ്ലോ​സ്റ്റ​ര്‍: ഗ്ലോ​സ്റ്റ​റി​ലെ സെ​ന്‍റ് മേ​രീ​സ് മി​ഷ​ന്‍ പാ​രി​ഷ് ഡേ ​ആ​ഘോ​ഷം വ​ര്‍​ണാ​ഭ​മാ​യി. രാ​വി​ലെ ഒ​ക്ലാ​ന്‍​ഡ്സ് സ്നൂ​ക്കേ​ഴ്സ് ക്ല​ബി​ല്‍ 11ന് വി​ശു​ദ്ധ കു​ര്‍​ബാ​ന​യോ​ടെ ഇ​ട​വ​കദി​ന പ​രി​പാ​ടി​ക​ള്‍​ക്ക് തു​ട​ക്ക​മാ​യി.

വി​കാ​രി ഫാ. ​ജി​ബി​ന്‍ പോ​ള്‍ വാ​മ​റ്റ​ത്തി​ന്‍റെ മു​ഖ്യ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ പാ​ട്ടു​കു​ര്‍​ബാ​ന ന​ട​ന്നു. ശേ​ഷം ന​ട​ന്ന പൊ​തുസ​മ്മേ​ള​ന​ത്തി​ല്‍ ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ രൂ​പ​ത വൈ​സ് ചാ​ന്‍​സ​ല​ര്‍ ഫാ. ​ഫാ​ന്‍​സ്വാ പ​ത്തി​ല്‍ മു​ഖ്യ അ​തി​ഥി​യാ​യി​രു​ന്നു.

യോ​ഗ​ത്തി​ല്‍ എ​സ്എം​സി​സി ട്ര​സ്റ്റി ബാ​ബു അ​ളി​യ​ത്ത് ഏ​വ​ര്‍​ക്കും സ്വാ​ഗ​തം ആ​ശം​സി​ച്ചു. തു​ട​ര്‍​ന്ന് ന​ട​ന്ന അധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ല്‍ വി​കാ​രി ഫാ. ​ജി​ബി​ന്‍ പോ​ള്‍ വാ​മ​റ്റ​ത്തി​ല്‍ ഇ​ട​വ​ക അം​ഗ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യു​ടെ ആ​വ​ശ്യ​ക​ത​യെ കു​റി​ച്ച് സം​സാ​രി​ച്ചു.



ഒ​റ്റ​യ്ക്കാ​ണെ​ങ്കി​ല്‍ എ​പ്പോ​ഴും ബു​ദ്ധി​മു​ട്ടാ​ണെ​ന്നും ര​ണ്ടു പേ​ര്‍ ചേ​ര്‍​ന്നാ​ല്‍ ന​മു​ക്ക് എ​തി​ര്‍​ത്ത് നി​ല്‍​ക്കാ​നാ​വു​മെ​ന്നും മൂ​ന്നു​പേ​ര്‍ ചേ​ര്‍​ന്നാ​ല്‍ ന​മു​ക്ക് എ​ന്തി​നെ​യും നേ​രി​ടാ​നു​ള്ള ധൈ​ര്യ​വും ആ​ത്മ​വി​ശ്വാ​സ​വു​മു​ണ്ടാ​കു​മെ​ന്നും ഫാ​ദ​ര്‍ ഏ​വ​രേ​യും ഓ​ര്‍​മി​പ്പി​ച്ചു.

ഒ​രു​മി​ച്ച് നി​ന്നാ​ല്‍ ന​മ്മ​ളെ ആ​ര്‍​ക്കും ത​ക​ര്‍​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും ദൈ​വ വ​ച​ന​ത്തെ ആ​സ്പ​ദ​മാ​ക്കി അ​ദ്ദേ​ഹം ത​ന്റെ പ്ര​സം​ഗ​ത്തി​ല്‍ ഉ​ദ്ബോ​ധി​പ്പി​ച്ചു. തു​ട​ര്‍​ന്ന് ന​ട​ന്ന പ്ര​സം​ഗ​ത്തി​ല്‍ ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ രൂ​പ​താ വൈ​സ് ചാ​ന്‍​സ​ല​ര്‍ ഫാ. ​ഫാ​ന്‍​സ്വാ പ​ത്തി​ല്‍ സം​സാ​രി​ച്ചു.

ഫാ ​ഫാ​ന്‍​സ്വാ​പ​ത്തി​ലും ഫാ ​ജി​ബി​ന്‍ പോ​ള്‍ വാ​മ​റ്റ​ത്തി​ലും ട്ര​സ്റ്റി​മാ​രാ​യ ബാ​ബു അ​ളി​യ​ത്തും ആ​ന്റ​ണി ജെ​യിം​സും വേ​ദ​പാ​ഠം ഹെ​ഡ്ടീ​ച്ച​ര്‍ ലൗ​ലി സെ​ബാ​സ്റ്റ്യ​നും കാ​റ്റി​കി​സം പ്ര​തി​നി​ധ​യാ​യി ര​ജ്ഞി​ത മൈ​ക്കി​ളും വു​മ​ണ്‍​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ജി​നു ബോ​ബി, യൂ​ത്ത് കോഓ​ര്‍​ഡി​നേ​റ്റ​ര്‍ ദി​യ ബി​നോ​യ്, ചെ​റു​പു​ഷ്പ​മി​ഷ​ന്‍ ലീ​ഗി​ന്‍റെ പ്ര​സി​ഡ​ന്‍റ് എ​ഡ്വി​ന്‍ ജെ​ഗി​യും ചേ​ര്‍​ന്ന് ര​ണ്ടാം ഇ​ട​വ​കാ​ദി​ന ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു.



ജി​സി​എ​സ്ഇ എ ​ലെ​വ​ല്‍ പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ ച​ട​ങ്ങി​ല്‍ അ​നു​മോ​ദി​ച്ചു. ഒ​പ്പം ബൈ​ബി​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ വി​ജ​യി​ച്ച​വ​ര്‍​ക്കു​ള്ള സ​മ്മാ​ന​വും പ​ങ്കെ​ടു​ത്ത​വ​ര്‍​ക്കു​ള്ള മെ​ഡ​ലു​ക​ളും ന​ല്‍​കി.

വേ​ദ​പാ​ഠ പ​രീ​ക്ഷ​യി​ല്‍ മി​ക​ച്ച മാ​ര്‍​ക്ക് നേ​ടി​യ​വ​ര്‍​ക്കും ഏ​റ്റ​വും അ​ധി​കം അ​റ്റ​ന്‍​ഡ​ന്‍​സ് ഉ​ള്ള​വ​ര്‍​ക്കു​മു​ള്ള സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. പൊ​തു​യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ഏ​വ​ര്‍​ക്കും ട്ര​സ്റ്റി ആ​ന്‍റ​ണി ജെ​യിം​സ് ഏ​വ​ര്‍​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

തു​ട​ര്‍​ന്ന് വേ​ദി​യി​ല്‍ മ​നോ​ഹ​ര​മാ​യ ക​ലാ വി​സ്മ​യ​ങ്ങ​ള്‍ അ​ര​ങ്ങേ​റി. 30 ഓ​ളം ക​ലാ പ​രി​പാ​ടി​ക​ളാ​ണ് വേ​ദി​യി​ല്‍ അ​ര​ങ്ങേ​റി​യ​ത്. വൈ​കീ​ട്ട് ഏ​ഴു മ​ണി​വ​രെ നീ​ണ്ട പ​രാ​പി​ടി​ക​ള്‍ ചി​ട്ട​യാ​യി അ​വ​ത​രി​പ്പി​ച്ചു.

പാ​ട്ടും നൃ​ത്ത​വും നാ​ട​ക​വും ഒ​ക്കെ​യാ​യി ഒ​ട്ടേ​റെ മി​ക​വു​റ്റ​പ​രി​പാ​ടി​ക​ളാ​ണ് വേ​ദി​യി​ല്‍ എ​ത്തി​യ​ത്.​ ഉ​ച്ച​യ്ക്ക് രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണം ഒ​രു​ക്കി​യി​രു​ന്നു.

വി​വി​ധ ഫാ​മി​ലി യൂ​ണി​റ്റു​ക​ളു​ടെ പ​രാ​പാ​ടി​ക​ളും ബൈ​ബി​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ സ​മ്മാ​നം നേ​ടി​യ പ്രോ​ഗ്രാ​മു​ക​ളും യു​വാ​ക്ക​ളു​ടേ​യും മ​റ്റ് അം​ഗ​ങ്ങ​ളു​ടേ​യും ഹൃ​ദ്യ​മാ​യ പ​രി​പാ​ടി​ക​ളാ​ണ് വേ​ദി​യെ കീ​ഴ​ട​ക്കി​യ​ത്. ഫാ​മി​ലി യൂ​ണി​റ്റി​ന്‍റെ സ്കി​റ്റും ശ്ര​ദ്ധേ​യ​മാ​യി.

അ​വ​സാ​ന​മാ​യി ഫാ. ​ജി​ബി​ന്‍ പോ​ള്‍ വാ​മ​റ്റ​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘം അ​വ​ത​രി​പ്പി​ച്ച മോ​ഡേ​ണ്‍ ഒ​പ്പ​ന​യി​ലൂ​ടെ​യാ​ണ് പ​രി​പാ​ടി അ​വ​സാ​നി​പ്പി​ച്ച​ത്. രാത്രി ഏ​ഴു ​വ​രെ പ​രി​പാ​ടി​ക​ള്‍ നീ​ണ്ടു.

ഗോ​സ്റ്റ​ര്‍ സീ​റോ മ​ല​ബാ​ര്‍ സ​മൂ​ഹ​ത്തെ സം​ബ​ന്ധി​ച്ച് മി​ഷ​ന്‍ ആ​യ ശേ​ഷ​മു​ള്ള ആ​ദ്യ​ത്തെ ഇ​ട​വ​കാ​ദി​ന ആ​ഘോ​ഷ​മാ​ണ് അ​ര​ങ്ങേ​റി​യ​ത്. ഫാ ​ജി​ബി​ന്‍ പോ​ള്‍ വാ​മ​റ്റ​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മി​ക​ച്ച ഒ​രു​ക്ക​ങ്ങ​ളാ​ണ് ന​ട​ത്തി​യി​രു​ന്ന​ത്.

ബി​ജോ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ലൈ​റ്റ് ആ​ന്‍​ഡ് സൗ​ണ്ട്സ് ഒ​രു​ക്കി​യി​രു​ന്ന മ​നോ​ഹ​ര​മാ​യ ഘ​ഋ​ഉ വാ​ള്‍ പ​രി​പാ​ടി​ക​ള്‍​ക്ക് മാ​റ്റ് കൂ​ട്ടി. ജൂ​ബി ബി​ജോ​യ്, ര​ഞ്ജി​ത മൈ​ക്കി​ള്‍, ലി​യ ബി​ജു, ഏ​ബ​ല്‍ ജോ​ജി​ന്‍ എ​ന്നി​വ​ര്‍ അ​വ​താ​ര​ക​രാ​യി​രു​ന്നു .