വാർസോ: ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ല്‍ യൂ​റോ​പ്പി​യ​ന്‍ മാ​ര്‍​ക്ക​റ്റി​ല്‍ ത​രം​ഗ​മു​ണ്ടാ​ക്കി​യ "മ​ല​യാ​ളി' ബി​യ​ര്‍ കൂ​ടു​ത​ല്‍ രാ​ജ്യ​ങ്ങ​ളി​ലേ​യ്ക്ക് വ്യാ​പി​ക്കു​ന്നു. മ​ല​യാ​ളി എ​ന്ന പേരിലുള്ള ബ്രാ​ന്‍​ഡിന്‍റെ ആ​ഗോ​ള വി​പു​ലീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ടി​ക​ളു​ടെ നി​ക്ഷേ​പം നേ​ടി ബി​യ​ര്‍ സ്റ്റാ​ര്‍​ട്ട്അ​പ്പ് മി​ഡി​ല്‍ ഈ​സ്റ്റ് വി​പ​ണി​യി​ലേ​ക്കും ക​ട​ന്നി​രി​ക്കു​ക​യാ​ണ്.

യു​എ​ഇ, ബ​ഹറി​ന്‍ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള വി​ത​ര​ണ ക​രാ​റു​ക​ള്‍ കൂ​ടി ഒ​പ്പു​വ​ച്ച​തോ​ടെ ഈ ​മേ​ഖ​ല​യി​ല്‍ മ​ല​യാ​ളി ബി​യ​റി​ന് മി​ക​ച്ച ബ്രാ​ന്‍​ഡാ​യി സ്ഥാ​ന​മു​റ​പ്പി​ക്കാ​നു​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ക​മ്പ​നി​യു​ടെ സ്ഥാ​പ​ക ഡ​യ​റ​ക്‌ട​ര്‍ ച​ന്ദ്ര​മോ​ഹ​ന്‍ ന​ല്ലൂ​ര്‍ പ​റ​ഞ്ഞു.

യു​എ​ഇ വി​പ​ണി​ക്കാ​യി എഡിഎംഎംഐയു​മാ​യി മൂ​ന്ന് വ​ര്‍​ഷ​ത്തെ ക​രാ​റും ബ​ഹറ​നി​ലെ ആഫ്രിക്കൻ & ഈസ്റ്റേൺ ഗ്രൂ​പ്പു​മാ​യി മ​റ്റൊ​രു ക​രാ​റും ഒ​പ്പു​വ​ച്ച​തോ​ടെ മ​ല​യാ​ളി ബി​യ​ര്‍ പ്ര​ദേ​ശ​ത്തെ പ്രാ​ദേ​ശി​ക വി​പ​ണി​യി​ലെ ഉ​പ​ഭോ​ക്തൃ​വൃ​ന്ദ​ത്തെ നേ​ടാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഈ ​വ​ര്‍​ഷം യു​കെ​യി​ലും മ​ല​യാ​ളി ബി​യ​ര്‍ കച്ചവടം ആരംഭിച്ചിരുന്നു. യു​കെ​യി​ല്‍ വ​ലി​യ നി​ര ഉ​പ​ഭോ​ക്താ​ക്ക​ളെ​യും വി​ത​ര​ണ​ക്കാ​രെ​യും നേ​ടാ​നാ​യ​ത് മി​ഡി​ല്‍ ഈ​സ്റ്റി​ലും വി​പ​ണി വി​പു​ല​മാ​ക്കാ​ന്‍ സ​ഹാ​യ​മാ​യി. വി​പ​ണി​യു​ടെ വി​പു​ലീ​ക​ര​ണം ഏ​കോ​പി​പ്പി​ക്കാ​ന്‍ ഒന്പത് കോ​ടി രൂ​പ​യി​ല​ധി​കം വ​രു​ന്ന നി​ക്ഷേ​പ​വും ഈ ​കാ​ല​യ​ള​വി​ല്‍ കന്പനി ക​ര​സ്ഥ​മാ​ക്കി.


2025-ല്‍ ​അ​മേ​രി​ക്ക, ഓ​ഷ്യാ​നി​യ, തെ​ക്കു​കി​ഴ​ക്ക​ന്‍ ഏ​ഷ്യ​ന്‍ ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലും വി​പ​ണി നേ​ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് മ​ല​യാ​ളി ബി​യ​ര്‍ ഇ​പ്പോ​ള്‍. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​മേ​രി​ക്ക, കാ​ന​ഡ, ഓ​സ്‌​ട്രേ​ലി​യ, ന്യൂ​സി​ലാ​ന്‍​ഡ്, മ​ലേ​ഷ്യ, സിം​ഗ​പ്പു​ര്‍, ഇ​ന്‍​ഡോ​നേ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള വി​ത​ര​ണ​കാ​രു​മാ​യി മ​ല​യാ​ളി ബി​യ​ര്‍ അ​വ​സാ​ന​ഘ​ട്ട ച​ര്‍​ച്ച​യി​ലാ​ണ്.

യൂ​റോ​പ്യ​ന്‍ ബ്രൂ​യിംഗ് സാ​ങ്കേ​തി​ക വി​ദ്യ​യും ഇ​ന്ത്യ​ന്‍ പ​ര​മ്പ​രാ​ഗ​ത രു​ചി​യും കോ​ര്‍​ത്തി​ണ​ക്കി​യ മ​ല​യാ​ളി ബി​യ​ര്‍ മി​ക​ച്ച ഉ​പ​ഭോ​ക്തൃ പി​ന്തു​ണ നേ​ടി മു​ന്നോ​ട്ടു പോ​കു​മ്പോ​ള്‍ കേ​ര​ളം ഉ​ള്‍​പ്പെ​ടെ ഇ​ന്ത്യ​യി​ലും ലോ​ഞ്ചിംഗിനാ​യി ആ​ലോ​ചി​ക്കു​ന്നു​ണ്ട്.

അ​തേ​സ​മ​യം ശ​ക്ത​മാ​യ പ്രാ​ദേ​ശി​ക പ​ങ്കാ​ളി​ത്ത​ങ്ങ​ളി​ലൂ​ടെ​യും വ​ര്‍​ധിക്കു​ന്ന വി​പ​ണി സാ​ന്നി​ധ്യ​ത്തി​ലൂ​ടെ​യും ആ​ഗോ​ള ബി​യ​ര്‍ മേ​ഖ​ല​യി​ല്‍ വേ​റി​ട്ട ബ്രാ​ന്‍​ഡാ​യി മാ​റാ​നാ​ണ് മ​ല​യാ​ളി ബി​യ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്.

പാലക്കാട് സ്വദേശിയും പോളണ്ടില്‍ സ്ഥിരതാമസവുമാക്കിയ ചന്ദ്രമോഹന്‍ നല്ലൂരാണ് മലയാളി എന്ന പേരിൽ ബിയർ വിപണയിലെത്തിച്ചത്.