കൊയ്ത്തിന് ​ആ​രം​ഭംകു​റി​ച്ചി​ട്ടും മ​രു​ന്നു​ത​ളി തീ​രു​ന്നി​ല്ല
Sunday, September 29, 2024 1:43 AM IST
നെ​ന്മാ​റ: വാ​രി​പ്പൂ​വി​ന് പു​റ​മേ ചാ​ഴി​യും, മു​ഞ്ഞ​യും നെ​ൽ​പ്പാ​ട​ത്തു​നി​ന്ന് വി​ട്ടൊ​ഴി​യു​ന്നി​ല്ല. ഒ​ന്നാംവി​ള ന​ടീ​ൽ വൈ​കി​യ നെ​ൽ​പ്പാ​ട​ങ്ങ​ളി​ലാ​ണ് ചാ​ഴി​യും മു​ഞ്ഞ​യും പ​ട​ർ​ന്നു പി​ടി​ക്കു​ന്ന​ത്. അ​ടി​പ്പെ​ര​ണ്ട, കോ​ഴി​ക്കാ​ട്, അ​ക​മ്പാ​ടം, ചാ​ത്ത​മം​ഗ​ലം, പു​തു​ച്ചി തു​ട​ങ്ങി​യ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് മ​രു​ന്നു​ത​ളി തു​ട​രു​ന്ന​ത്.

നെ​ല്ല് വി​ള​ഞ്ഞു തു​ട​ങ്ങി​യെ​ങ്കി​ലും ഒ​പ്പം ക​തി​രു നി​ര​ക്കാ​ത്ത നെ​ൽചെ​ടി​ക​ളി​ലാ​ണ് ചാ​ഴി തി​ങ്ങിനി​റ​ഞ്ഞ​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി വീ​ണ്ടും എ​ത്തി​യ മ​ഴ നേ​രി​യ തോ​തി​ൽ ഉ​ണ്ടാ​യി​രു​ന്ന മു​ഞ്ഞ വ്യാ​പി​ക്കാ​ൻ ഇ​ട​യാ​യി. ഇ​വ ര​ണ്ടി​നും പ്ര​തി​രോ​ധ​മാ​യി മ​രു​ന്നുത​ളി​ക്കാ​ൻ ക​ർ​ഷ​ക​ർ ബു​ദ്ധി​മു​ട്ടു​ന്നു.


നെ​ല്ലോ​ല​ക​ൾ ഉ​ര​സി മ​രു​ന്നു ത​ളി​ക്കു​ന്ന​വ​രു​ടെ കൈ​കാ​ലു​ക​ൾ മുറിയുന്ന​തും നെ​ൽ​ചെ​ടി ഉ​യ​ര​ത്തി​ൽ എ​ത്തി​യ​തി​നാ​ൽ ക​ട​യി​ൽ എ​ത്തു​ന്ന രീ​തി​യി​ൽ മു​ഞ്ഞ​ക്ക് മ​രു​ന്നു ത​ളി​ക്കാ​ൻ ക​ഴി​യാ​ത്ത​തും വെ​ല്ലു​വി​ളി​യാ​ണ്. മുഞ്ഞ രോ​ഗം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് നെ​ൽ​ചെടി​ക​ൾ വ​ക​ഞ്ഞു ചെരി​ച്ചി​ട്ട​തി​നു​ശേ​ഷ​മാ​ണ് ചി​ല പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ മ​രു​ന്നു ത​ളി​ക്കു​ന്ന​ത്. ക​തി​ര് വ​ന്ന നെ​ൽ​ചെ​ടി​ക​ളി​ൽ മ​രു​ന്നുത​ളി​ക്കാ​ൻ ഇ​റ​ങ്ങു​ന്ന​വ​ർ ച​വി​ട്ടുന്നത് മൂ​ല​വും വി​ളനാ​ശം നേ​രി​ടു​ന്നു.