സ്നേഹത്തിന്റെ കൂടാരമായി സ്കൂളുകൾ മാറണം: മന്ത്രി
1564189
Monday, June 2, 2025 1:19 AM IST
പുന്നംപറമ്പ്: സ്നേഹത്തിന്റെ വിദ്യാഭ്യാസ കൂടാരമായി സ്കൂളുകൾ മാറണമെന്നും ലഹരിക്കെതിരെ സർക്കാരും ജനങ്ങളും കൈകോർത്ത് ഒന്നിച്ചുപോരാടുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു.
മച്ചാട് ഗവ. എൽപി സ്കൂളിൽ ഒരു കോടി രൂപ ചെലവിൽ പുതുതായി നിർമിച്ച ഇരുനില കെട്ടിടം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. സംസ്ഥാ നത്ത് ഉന്നത വിദ്യാഭ്യാസം നൽകുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷത വഹിച്ചു.
തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ്് ടി.വി. സുനിൽകുമാർ, എൽഎസ്ജിഡി അസി. എക് സി. എൻജിനീയർ ടി.പി. അനി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വി. നഫീസ, ജില്ലാ പഞ്ചായത്ത് അംഗം പി.എസ്. വിനയൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്് സി.വി. സുനിൽകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ. ഉമാലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എം. കെ. ശ്രീജ, പി.ആർ.രാധാകൃഷ്ണൻ, വി.സി. സജീന്ദ്രൻ, കെ. രാമചന്ദ്രൻ, എ.ആർ. കൃഷ്ണൻകുട്ടി, എസ് ഐഎഫ്എൽ ഡയറക്ടർ മേരിതോമസ്, ജെയ്സൺ മാത്യു, കെ.എൻ. രാജൻ, അഡ്വ. ടി.എ. നജീബ്, ഷൈനി ജോസഫ്, കെ.കെ. ഷീന, ടി.പി. ബിന്ദു, സി.എസ്. നദീ റ, എൻ.പി. മാലിനി എന്നിവർ പങ്കെടുത്തു. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.