പു​ന്നം​പ​റ​മ്പ്: ത​ന്‍റെ മു​ഖഛാ​യ​യു​ള്ള ടീ​ച്ച​ർ ചാ​യ​യു​മാ​യി എ​ത്തി​യ​പ്പോ​ൾ ബി​ന്ദു ടീ ​ച്ച​ർ ആ​ദ്യ​മൊ​ന്നു ഞെ​ട്ടി. പി​ന്നെ കു​ശ​ലാ​ന്വേ​ഷ​ണ​മാ​യി. ഇ​ന്ന​ലെ രാ​വി​ലെ മ​ച്ചാ​ട് ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ പു​തി​യ​താ​യി നി​ർ​മി​ച്ച സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നത്തി​ന് എ​ത്തി​യാ​താ​യി​രു​ന്നു ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു. സ്റ്റാ​ഫ് റൂ​മി​ലേ​ക്കു​വ​ന്ന മ​ന്ത്രി​ക്ക് ചാ​യ​യു​മാ​യി വ​ന്ന​താ​യി​രു​ന്നു അ​തേ സ്കൂ​ളി​ലെ ഹൈ​സ്കൂ​ൾ വി​ഭാ​ഗം അ​ധ്യാ​പി​ക​യാ​യ വി​രു​പ്പാ​ക്ക സ്വ​ദേ​ശി​നി കെ.​എം. മി​നി.
മ​ന്ത്രി​യു​ടെ ആ​ശ്ച​ര്യ​വും സം​സാ​ര​വും കേ​ട്ട​തോ​ടെ കൂ​ടി​നി​ന്ന​വ​രെ ല്ലാം ​ഇ​രു​വ​രെ​യും ഒ​രു​മി​ച്ചു​നി​ർ​ത്തി ഫോ​ട്ടോ​യെ​ടു​ത്തു.